പാലക്കാട് കോവിഡ് സ്ഥിരീകരിച്ചത്​ ചെന്നൈയിൽനിന്നെത്തിയ വ്യക്തിക്ക്​

പാലക്കാട്: ജില്ലയിൽ തിങ്കളാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചത്​ മെയ് ആറിന് ചെന്നൈയിൽ നിന്ന് വന്ന ശ്രീകൃഷ്ണപുരം സ്വദേശിക്ക്​.   തമിഴ്നാട്ടുകാരനായ ഡ്രൈവറടക്കം കൂടെ ജോലി ചെയ്യുന്ന ഒമ്പത് പേരടങ്ങുന്ന സംഘമായി തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനത്തിലാണ് കോവിഡ്​ സ്​ഥിരീകരിച്ച 50 വയസുകാരൻ പാലക്കാട്ടെത്തിയത്. 

മെയ് ആറിന് രാവിലെ ഒമ്പതിന് വാളയാർ അതിർത്തിയിൽ എത്തി ഒരു മണിക്കൂർ അവിടെ ആരോഗ്യ പരിശോധന ഉൾപ്പെടെയുള്ള നടപടികൾക്കായി തങ്ങിയിരുന്നു. അന്ന് ഇദ്ദേഹത്തിന് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. തുടർന്ന് എട്ട് പേരടങ്ങുന്ന സംഘത്തെ മാങ്ങോടുള്ള ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനായ കേരള മെഡിക്കൽ കോളജിലേക്ക് മാറ്റുകയും നിരീക്ഷണത്തിൽ തുടരുകയുമായിരുന്നു. ഇന്നലെ അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ ഇദ്ദേഹത്തെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും സ്രവപരിശോധന നടത്തുകയും ചെയ്യുകയായിരുന്നു.

ചെന്നൈയിൽ ചായക്കട നടത്തുന്ന ആളാണ് ഇദ്ദേഹം. ഏപ്രിൽ 22ന് തിരക്ക് കുറവായതിനാൽ ചായ കട അടക്കുകയായിരുന്നു. നാട്ടിലേക്ക് പാസ് മുഖേനയാണ് എത്തിയത്. ഇദ്ദേഹത്തോടൊപ്പമുള്ള മറ്റ് എട്ട് പേരേയും നിരീക്ഷിച്ച് വരികയാണെന്നും സ്രവ പരിശോധന നടത്തുമെന്നും ഡി.എം.ഒ അറിയിച്ചു.

Tags:    
News Summary - Palakkad Covid 19 Case Patient Came From Chennai -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.