മൂവാറ്റുപുഴ: പാലാരിവട്ടം പാലം അഴിമതിക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം 27ന് ഹൈകോടതി പരിഗണിക്കാനിരിക്കെ, നാ ലാംപ്രതി ടി.ഒ. സൂരജിനെ മൂവാറ്റുപുഴ സബ് ജയിലിൽ വീണ്ടും ചോദ്യംചെയ്യാൻ മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ അനുമതി. ബുധ നാഴ്ച രാവിലെ 10 മുതൽ ഒരുമണിവരെ ചോദ്യംചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് ഡിവൈ.എസ്.പി ആർ. അശോക്കുമാറിന് ജഡ്ജി ബി. െകലാം പാഷ അനുമതി നൽകിയത്.
കേസിലെ നാല് പ്രതികളിൽ സൂരജിനെ ചോദ്യംചെയ്യാനാണ് പ്രോസിക്യൂഷൻ അപേക്ഷ നൽകിയത്. കഴിഞ്ഞ ദിവസം പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോകുമ്പോൾ മാധ്യമപ്രവർത്തകരോട് മുൻ മന്ത്രിയെക്കുറിച്ച് നടത്തിയ പരാമർശത്തെക്കുറിച്ചും ഹൈകോടതിയിലെ ജാമ്യാപേക്ഷയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെക്കുറിച്ചും വിശദമായ മൊഴിയെടുക്കാൻ സൂരജിനെ ജയിലിൽ ചോദ്യംചെയ്യണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
ആഗസ്റ്റ് 30നാണ് പ്രതികളെ വിജിലൻസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി ഇവരെ സെപ്റ്റംബർ രണ്ടുവരെ റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ ചോദ്യംചെയ്ത ശേഷം അഞ്ചിന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സെപ്റ്റംബർ 19വരെ ആദ്യം റിമാൻഡ് ചെയ്തത്. പ്രതികൾ കഴിഞ്ഞ 26 ദിവസമായി മൂവാറ്റുപുഴ സബ് ജയിലിലാണ്. പാലാരിവട്ടം പാലത്തിെൻറ കരാറുകാരൻ ഒന്നാംപ്രതി സുമിത് ഗോയൽ, രണ്ടാംപ്രതി എം.ടി. തങ്കച്ചൻ, മൂന്നാംപ്രതി കിറ്റ്കോ ജോയൻറ് ജനറൽ മാനേജർ ബെന്നി പോൾ, നാലാം പ്രതി ടി.ഒ. സൂരജ് എന്നിവരാണ് റിമാൻഡിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.