പാനൂർ: പീഡനക്കേസിൽ ഇരയായ പിഞ്ചുപൈതലിെൻറ വ്യക്തമായ മൊഴിയും തെളിവും ഉണ്ടായിട്ടും കുട്ടിയുടെ മാനോനില പരിശോധിക്കണമെന്ന് അഭിപ്രായപ്പെടുന്ന അന്വേഷണ ഉദ്യോഗസ്ഥർ, മനുഷ്യത്വം മരവിച്ച ഭരണാധിപന്മാരുടെ മനോനിലയാണ് പരിശോധിക്കേണ്ടതെന്ന് കെ. മുരളീധരൻ എം.പി.
പാലത്തായി പീഡനക്കേസ് അട്ടിമറിക്കുന്ന ക്രൈംബ്രാഞ്ച് -സർക്കാർ നിലപാടിനെതിരെ മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി പാനൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ഉണ്ടാക്കിയ സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് പാലത്തായി കേസിലും ഉണ്ടാക്കിയതിെൻറ ഉദാഹരണമാണ് പ്രതിക്ക് അനുകൂലമായി ഗവ. പ്രോസിക്യൂട്ടർ കോടതിയിൽ നിലപാടെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം ലീഗ് പ്രസിഡൻറ് പൊട്ടങ്കണ്ടി അബ്ദുല്ല അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സെക്രട്ടറി കെ.എം. ഷാജി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സി.കെ. സുബൈർ, വി. സുരേന്ദ്രൻ മാസ്റ്റർ, കെ.പി. സാജു, വി. നാസർ മാസ്റ്റർ, മഹമൂദ് കടവത്തൂർ, പി.കെ. ഷാഹുൽ ഹമീദ്, സഹജൻ, കെ.പി. ഹാഷിം, ഇ.എ. നാസർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.