ഭൂമിയിടപാട്: മാർ ആലഞ്ചേരിക്കെതിരെ പള്ളികളിൽ ലഘുലേഖാ പ്രചരണം

എറണാകുളം: ഭൂമിയിടപാടിൽ സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിക്കെതിരെ പള്ളികളിൽ ലഘുലേഖാ പ്രചരണം. വൈദികരും വിശ്വാസികളും ചേർന്ന് രൂപീകരിച്ച പുതിയ സംഘടനയാണ് എറണാകുളം- അങ്കമാലി ഇടവകകളിലെ പള്ളികളിൽ ലഘുലേഖ വിതരണം ചെയ്തത്. മാർ ആലഞ്ചേരിയും രണ്ട് വൈദികരും ചേർന്ന് നടത്തിയ രഹസ്യ ഇടപാടാണ് ഭൂമി കച്ചവടമെന്ന് ആർകിഡയോക്സിയൻ മൂവ്മെന്‍റ് ഫോർ ട്രാൻസ്പിറൻസി പുറത്തുവിട്ട ലഘുലേഖയിൽ പറയുന്നു. 

സഭയെ സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചത് മാർ ആലഞ്ചേരിയുടെ വ്യക്തിപരമായ തീരുമാനങ്ങളാണ്. നേരത്തെ, സഭ വേണ്ടെന്ന് വെച്ച മെഡിക്കൽ കോളജ് വാങ്ങാൻ ബാങ്ക് വായ്പ എടുത്ത് ഭൂമിയിടപാട് നടത്തിയതാണ് ഇപ്പോഴുള്ള കടത്തിന് കാരണമായത്. 

ഈ കടം വീട്ടാൻ മറ്റൊരു ഭൂമി വാങ്ങിയത് കത്തോലിക്ക സമിതിയോ വൈദികരോ അറിയാതെ ആണ്. ഇടപാടിനെ കുറിച്ച് അന്വേഷിച്ച സമിതി സമർപ്പിച്ച റിപ്പോർട്ട് വെളിച്ചം കണ്ടിട്ടില്ല. കള്ളത്തരങ്ങൾ കണ്ടെത്തിയിട്ടും നടപടിയില്ലെന്നും ലഘുലേഖയിൽ ആരോപിക്കുന്നു.

Tags:    
News Summary - Palmlet Distributed of Syro Malabar sabha Land Issues -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.