പാലയൂരിൽ കോവിഡ് ബാധിതരായ ദമ്പതികൾ വോട്ട് ചെയ്യാനെത്തിയപ്പോൾ

വീറോടെ രണ്ടാംഘട്ടം; വ​യ​നാ​ട്ടി​ൽ കു​തി​പ്പ്, കോ​ട്ട​യം പി​ന്നി​ൽ

2020-12-10 09:07 IST

പാലക്കാട് സെന്‍റ് സെബാസ്റ്റ്യൻ സ്കൂളിൽ മൂന്നാമത് എത്തിച്ച യന്ത്രവും പണിമുടക്കി

പാലക്കാട്: സെന്‍റ് സെബാസ്റ്റ്യൻ സ്കൂളിൽ യന്ത്രത്തകരാർ മൂലം വോട്ടിങ് വൈകുന്നു. ഇവിടെ മൂന്നാമത് എത്തിച്ച യന്ത്രവും പണിമുടക്കി. ഒടുവിൽ ആദ്യം പണിമുടക്കിയ യന്ത്രം തകരാർ പരിഹരിച്ച് വോട്ടിങ് ആരംഭിച്ചിരിക്കുകയാണ്.

രാവിലെ യന്ത്രം തകരാറിലായതിനെ തുടർന്ന് രണ്ടാമത് യന്ത്രം എത്തിച്ചിരുന്നു. എന്നാൽ, ഇത് പണിമുടക്കിയതോടെ മൂന്നാമത് മറ്റൊരു യന്ത്രം എത്തിച്ചു. എന്നാൽ, ഇതും തകരാറിലാവുകയായിരുന്നു.

ഇതേത്തുടർന്ന് രാഷ്ട്രീയ പാർട്ടി പ്രവർത്തകർ പോളിങ് ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായി. മുഴുവനാളുകളും വോട്ടുചെയ്തെന്ന് ഉറപ്പാക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകി. നിരവധി പേർ വോട്ട് ചെയ്യാതെ മടങ്ങിയതായി പ്രവർത്തകർ ആരോപിച്ചു. 

2020-12-10 08:54 IST



(തൃശൂർ ജില്ലയിലെ മതിലകം പഞ്ചായത്ത് പത്താം വാർഡിൽ സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ബൂത്തിൽ കൈക്കുഞ്ഞുങ്ങളുമായി എത്തി രാവിലെ 7.30 ഓടെ വോട്ട് ചെയ്ത് മടങ്ങുന്ന സ്ത്രീകൾ. ബൂത്തിൽ പോളിങ് തുടങ്ങിയത് മുതൽ നീണ്ട നിരയായിരന്നു)

2020-12-10 08:46 IST

പാലക്കാട് സെന്‍റ് സെബാസ്റ്റ്യൻ സ്കൂളിൽ പോളിങ് വൈകുന്നു

പാലക്കാട് സെന്‍റ് സെബാസ്റ്റ്യൻ സ്കൂളിൽ പോളിങ് വൈകുന്നു. ഇവിടെ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്ന് രണ്ടാമത് യന്ത്രം എത്തിച്ചിരുന്നു. എന്നാൽ ഇതും പ്രവർത്തിക്കാത്തതിനെ തുടർന്നാണ് വോട്ടിങ് വൈകുന്നത്. സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. 

അതിനിടെ മൂന്നാമതും വോട്ടിങ് യന്ത്രം എത്തിച്ചിട്ടുണ്ട്. വോട്ട് ചെയ്യാനെത്തിയ നിരവധി പേർ മടങ്ങിയതായി രാഷ്ട്രീയ പാർട്ടികൾ ആരോപിക്കുന്നു. 

2020-12-10 08:29 IST

ഒന്നാം ഘട്ടത്തിലെ പോളിങ് ​73.12%

തി​രു​വ​ന​ന്ത​പു​രം: എട്ടിന് നടന്ന ത​ദ്ദേ​ശ​ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ ആ​ദ്യ​ഘ​ട്ട പോ​ളി​ങ് അ​ന്തി​മ ക​ണ​ക്കി​ൽ 73.12 ശ​ത​മാ​നം. 2015ൽ ​ഇൗ ജി​ല്ല​ക​ളി​ൽ 75.74 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളി​ങ്. കോ​വി​ഡ്​ മ​ഹാ​മാ​രി​ക്കി​ട​യി​ലും ര​ണ്ട​ര ശ​ത​മാ​ന​ത്തി​െൻറ (2.62) കു​റ​േ​വ ഉ​ണ്ടാ​യു​ള്ളൂ.

ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളി​ങ്​ ആ​ല​പ്പു​ഴ ജി​ല്ല​യി​ലാ​ണ്. കു​റ​വ്​ പ​ത്ത​നം​തി​ട്ട​യി​ലും. ര​ണ്ട്​ കോ​ർ​പ​റേ​ഷ​നു​ക​ളി​ലും 2015 നെ​ക്കാ​ൾ പോ​ളി​ങ്​ കു​റ​വാ​ണ്. പോ​ളി​ങ്​ ശ​ത​മാ​നം ഇ​ങ്ങ​നെ: ( 2015 ലേ​ത്​ ബ്രാ​ക്ക​റ്റി​ൽ) തി​രു​വ​ന​ന്ത​പു​രം 70.04 (71.9), കൊ​ല്ലം 73.80 (74.9), പ​ത്ത​നം​തി​ട്ട 69.72 (72.5), ആ​ല​പ്പു​ഴ 77.40 (79.7), ഇ​ടു​ക്കി 74.68 (79.7). 2015 ലേ​തി​നെ​ക്കാ​ൾ ഏ​റ്റ​വും കു​റ​വ്​ വ​ന്ന​ത്​ ഇ​ടു​ക്കി ജി​ല്ല​യി​ലാ​ണ്​-5.02 ശ​ത​മാ​നം. പ​ത്ത​നം​തി​ട്ട​യി​ൽ 2.78 ശ​ത​മാ​ന​വും ആ​ല​പ്പു​ഴ​യി​ൽ 2.3 ശ​ത​മാ​ന​വും കു​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത്​ 1.86 ശ​ത​മാ​ന​മാ​ണ്​ കു​റ​വ്. കൊ​ല്ല​ത്ത്​ 1.1 ശ​ത​മാ​നം.

ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ 59.96 ശ​ത​മാ​നം പേ​ർ വോ​ട്ട്​ ചെ​യ്​​തു. ക​ഴി​ഞ്ഞ​ത​വ​ണ 62.9 ശ​ത​മാ​ന​മാ​യി​രു​ന്നു. കൊ​ല്ലം കോ​ർ​പ​റേ​ഷ​നി​ൽ 66.21 ശ​ത​മാ​ന​മാ​ണ്​ പോ​ളി​ങ്. 2015 ൽ 69.9 ​ശ​ത​മാ​ന​മാ​യി​രു​ന്നു. പോ​ളി​ങ്​ ശ​ത​മാ​ന​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ട്ട​ലും കി​ഴി​ക്ക​ലും ന​ട​ത്തു​ക​യാ​ണ്​ സ്ഥാ​​നാ​ർ​ഥി​ക​ളും പാ​ർ​ട്ടി​ക​ളും. ഡി​സം​ബ​ർ 16നാ​ണ്​ വോ​െ​ട്ട​ണ്ണ​ൽ. 

2020-12-10 08:12 IST

ആകെ പോളിങ്- 6.67 ശതമാനത്തിൽ (സമയം 8.05)

കോട്ടയം-4.5

തൃശൂർ-6.79

എറണാകുളം-6.04

വയനാട്-7.09

പാലക്കാട്-6.35

കോർപറേഷൻ

തൃശൂർ-3.3

കൊച്ചി-3.6

2020-12-10 08:01 IST

പോളിങ് ആരംഭിക്കുന്നതിനു മുമ്പ് വോട്ട് ചെയ്ത മന്ത്രി എ.സി മൊയ്തീനെതിരെ അനിൽ അക്കര

തൃശൂർ: പോളിങ് ആരംഭിക്കുന്നതിന് മുമ്പ് വോട്ട് ചെയ്ത മന്ത്രി എ.സി മൊയ്തീനെതിരെ അനിൽ അക്കര എം.എൽ.എ. 7 മണിക്ക് പോളിങ് ആരംഭിക്കാനിരിക്കെ മന്ത്രി 6.55ന് വോട്ട് ചെയ്തത് ചട്ട ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ നടപടി എടുക്കണമെന്നും പഞ്ചായത്ത് വകുപ്പ് മന്ത്രി ഔചിത്യം പാലിച്ചില്ലെന്നും അക്കരെ പറഞ്ഞു.

2020-12-10 07:35 IST



വയനാട് ജില്ലയിലെ ഗവ.എൽ.പി സ്കൂൾ ലക്കിടിയിൽ രാവിലെ 7.14 ഓടെ വോട്ടു ചെയ്യാനെത്തിയവരുടെ നിര. ഫോട്ടോ: ബൈജു കൊടുവള്ളി



കോട്ടയം ജില്ലയിലെ പോളിങ് ബൂത്തിൻ നിന്നുള്ള ദൃശ്യം

 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.