കൊലപാതകം ആസൂത്രിതം –പി.കെ. കുഞ്ഞാലിക്കുട്ടി
മഞ്ചേരി: യൂത്ത് ലീഗ് പ്രവർത്തകൻ കീഴാറ്റൂർ ഒറവംപുറം ആലിങ്ങലിലെ സമീർ ബാബുവിെൻറ കൊലപാതകം ആസൂത്രിതമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ അന്തിമോപചാരം അർപ്പിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് പരാജയ ജാള്യം മറച്ചുവെക്കാൻ പ്രദേശത്ത് സി.പി.എം നിരന്തരം അക്രമം അഴിച്ചുവിട്ടിരുന്നു. രാഷ്ട്രീയ സംഘർഷം അമർച്ച ചെയ്യണമെന്നും യു.ഡി.എഫ് പ്രവർത്തകർ ഭീഷണിക്ക് ഇരയാകുന്നുണ്ടെന്നും അഡ്വ. എം. ഉമ്മർ എം.എൽ.എ പൊലീസിെൻറ ശ്രദ്ധയിൽപെടുത്തിയിരുന്നു. രാഷ്ട്രീയ െകാലപാതകമാണെന്ന് പൊലീസ് സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നും സംഭവം വഴിതിരിച്ചുവിടാൻ നീക്കം നടക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അട്ടിമറിക്കാൻ െപാലീസ് ശ്രമം –പി.കെ. ഫിറോസ്
മഞ്ചേരി: യൂത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നതായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ആരോപിച്ചു. രാഷ്ട്രീയ കൊലപാതകമല്ലെന്ന് വരുത്തിത്തീർക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എം പരാജയപ്പെട്ടതിെൻറ പക തീർക്കാനാണ് കൊലപാതകം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ലീഗിേൻറത് രാഷ്ട്രീയദുഷ്ടലാക്ക് –സി.പി.എം
മലപ്പുറം: പാണ്ടിക്കാടിനടുത്തുള്ള ഒറവംപുറത്ത് കുടുംബവഴക്കിനെ തുടർന്ന് യുവാവ് മരിച്ച സംഭവം സി.പി.എമ്മിെൻറ തലയിൽ കെട്ടിവെക്കുന്നത് രാഷ്ട്രീയദുഷ്ടലാക്കാണെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു. ആര്യാടൻ കുടുംബവും കിഴക്കുംപറമ്പൻ കുടുംബവും തമ്മിലുള്ള വഴക്കിനെ തുടർന്നാണ് ആര്യാടൻ കുടുംബത്തിൽപെട്ട സമീർ കൊല്ലപ്പെട്ടത്.
ജനുവരി നാലിന് മുസ്ലിം ലീഗ് പ്രവർത്തകൻ കിഴക്കുംപറമ്പൻ ആൻസിഫിനെ പ്രാദേശിക ലീഗ് നേതാവായ ആര്യാടൻ ബാവുട്ടി മർദിച്ച സംഭവമാണ് സംഘർഷത്തിന് തുടക്കം. തുടർന്നും നിരവധിതവണ കുടുംബങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് ഇടപെട്ടിട്ടും ഫലമുണ്ടായില്ല. ഇതിെൻറ തുടർച്ചയാണ് ബുധനാഴ്ചയുണ്ടായത്. കുടുംബവഴക്കിനിടെയാണ് സമീറിന് കുത്തേറ്റത്.
കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാൾ ലീഗ് പ്രവർത്തകനായ കിഴക്കുംപറമ്പൻ മജീദാണ്. ഇത് മറച്ചുവെച്ച് സി.പി.എം നടത്തിയ കൊലപാതകമായി ചിത്രീകരിക്കാനുള്ള നീക്കം അപലപനീയമാണ്. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കൊലപാതകത്തെ ലീഗ് രാഷ്ട്രീയവത്കരിക്കുന്നതെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
രാഷ്ട്രീയ കൊലപാതകം –ചെന്നിത്തല
തിരുവനന്തപുരം: മുസ്ലിം ലീഗ് പ്രവര്ത്തകന് സമീറിേൻറത് രാഷ്ട്രീയ കൊലപാതകമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. നിരവധിതവണ സംഘര്‍ഷമുണ്ടായ സ്ഥലമാണവിടം. പൊലീസിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.
യു.ഡി.എഫ് ഭരണകാലത്ത് കേരളത്തില്‍ പാവപ്പെട്ടവര്‍ക്ക് 4.43 ലക്ഷം വീട് െവച്ച് കൊടുത്തിരുന്നു. ഇടതുമുന്നണി നാലരവര്‍ഷംകൊണ്ട് ഒന്നര ലക്ഷം വീട് െവെച്ചന്നാണ് അവകാശപ്പെടുന്നത്. അതില്‍തന്നെ 50,000 വീട് യു.ഡി.എഫ് പണി തുടങ്ങിയവയാണ്.-ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.