അഞ്ചുവർഷം മണ്ഡലത്തിൽ നടപ്പിലായ വികസനങ്ങളെക്കുറിച്ച് എം.എൽ.എയും മറുവശം പ്രതിപക്ഷവും വിലയിരുത്തുന്നു.
ഡോ. കെ.ടി. ജലീൽ
- തവനൂരിന് എല്ലാ അർഥത്തിലും പാഴ്വാക്കുകളില്ലാത്ത അഞ്ചുവർഷമാണ് കടന്നുപോയത്.
- ചമ്രവട്ടം റഗുലേറ്റർ ചോർച്ച അടക്കുന്നതിന് 32 കോടി അനുവദിച്ചു. പ്രവൃത്തി തുടങ്ങി
- 80 കോടി രൂപ ചെലവിൽ എല്ലാ പി.ഡബ്ല്യു.ഡി റോഡുകളും റബറൈസ് ചെയ്തു.
- ആറ് കോടി ചെലവിട്ട് എടപ്പാൾ ഹയർ സെക്കൻഡറി സ്കൂളിൽ ഫ്ലഡ് ലിറ്റ് ഫുട്ബാൾ മൈതാനവും വോളിബാൾ, ബാഡ്മിൻറൺ, ബാസ്കറ്റ്ബാൾ എന്നിവക്കായി ഇൻഡോർ സ്റ്റേഡിയവും പണിതു.
- 75 കോടി മുടക്കി നരിപ്പറമ്പിൽ വിശാലമായ ട്രീറ്റ്മെൻറ് പ്ലാൻറും പമ്പ് ഹൗസും പണിതു. ജലജീവൻ പദ്ധതിയിൽ തവനൂർ, കാലടി, എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകളിലായി 40,000 പുതിയ ഗാർഹിക കണക്ഷനുള്ള പ്രവൃത്തി ടെൻഡർ ചെയ്തു. പുറത്തൂർ, തൃപ്രങ്ങോട്, മംഗലം പഞ്ചായത്തുകളിൽ ചെറുകിട കുടിവെള്ള പദ്ധതികൾ യാഥാർഥ്യമാക്കി.
- ഏതാണ്ടെല്ലാ സർക്കാർ സ്കൂളുകൾക്കും പുതിയ കെട്ടിടങ്ങളും ഭൗതിക സൗകര്യങ്ങളും ഒരുക്കി. തവനൂർ വി.എച്ച്.എസ്.എസിനുള്ള മൂന്ന് കോടിയുടെ കെട്ടിടം പണി ഉടൻ തുടങ്ങും.
- 17 കോടി ചെലവിട്ട് നിർമിക്കുന്ന അസാപ്പിെൻറ കമ്യൂണിറ്റി സ്കിൽ പാർക്ക് അയങ്കലത്ത് പണി പുരോഗമിക്കുന്നു. ആലത്തിയൂരിൽ മൈനോറിറ്റി കോച്ചിങ് സെൻററും തവനൂരിൽ ഐ.എച്ച്.ആർ.ഡി സബ് സെൻററും യാഥാർഥ്യമാക്കി.
- 32 കോടി ചെലവഴിച്ചുള്ള ഒളമ്പക്കടവ് പാലം പണി പുരോഗമിക്കുന്നു.
- 13 കോടി അനുവദിച്ചുള്ള എടപ്പാൾ ഫ്ലൈഓവർ 75 ശതമാനം പ്രവൃത്തി പൂർത്തിയായി.
- കോടി ചെലവിട്ട് തവനൂർ ഗവ. കോളജ് കെട്ടിടം പണി പൂർത്തിയാക്കി.
- 2.75 കോടി ചെലവിട്ട് കാലടി പി.എച്ച്.സിക്ക് പുതിയ കെട്ടിടം പണിതു. മണ്ഡലത്തിലെ എല്ലാ സർക്കാർ ആശുപത്രികളും നവീകരിച്ചു.
സി.പി. ബാവ ഹാജി (മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ്)
- മന്ത്രി കെ.ടി. ജലീൽ വികസനത്തെ കുറിച്ച് വാചാലനാകുന്നു എന്നതിന് അപ്പുറം ഒന്നും നടന്നിട്ടില്ല. സ്വപ്നങ്ങൾ കൊണ്ടു നടന്ന് ജനങ്ങളെ വ്യാമോഹിപ്പിക്കുന്നതിൽ അദ്ദേഹം ജയിച്ചു.
- ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന പല പദ്ധതികളുടെയും പേരിൽ മേനി നടിക്കുകയാണ് മന്ത്രി.
- അതിവേഗ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഉമ്മൻ ചാണ്ടി കൊണ്ടുവന്നതാണ് എടപ്പാൾ പാലം. വെറും 218 മീറ്റർ മാത്രമാണ് അതിെൻറ നീളം. രണ്ട് വർഷമായി പണി പൂർത്തിയാക്കാതെ പട്ടണം ഗതാഗതക്കുരുക്കിലാണ്. ദേശീയപാതയിലാണ് യാത്രാ തടസ്സം ഉണ്ടാകുന്നത് എന്നതു പോലും പരിഗണിച്ചിട്ടില്ല. ബദൽ റോഡ് പോലും തകർന്നിരിക്കുന്നു. അഞ്ച് കോടി രൂപ ആസ്തി വികസനത്തിന് യു.ഡി.എഫ് അനുവദിച്ചതാണ്. ഗതാഗത തടസ്സം മൂലം പട്ടണത്തിലെ വ്യാപാര മേഖല തകർന്നു.
- ജനങ്ങൾ പ്രതീക്ഷയോടെ വരവേറ്റ കുടിവെള്ള പദ്ധതി വെള്ളത്തിൽ വരച്ച വരപോലെയായി. ഏഴ് പഞ്ചായത്തിലെയും കുടിവെള്ള വിതരണം സുഗമമാകണമെങ്കിൽ ചമ്രവട്ടം പദ്ധതിയിലെ ചോർച്ച മാറ്റണം. ജീവൽ പ്രധാനമായ ഒരു വിഷയത്തിലാണ് അലംഭാവം.
- ബജറ്റിൽ ഉൾപ്പെടുത്തി എന്ന് പല പ്രാവശ്യം പറഞ്ഞ തവനൂർ - തിരുനാവായ പാലം പണി തഥൈവ.
- കുട്ടികളുടെ ഉപരി പഠനത്തിനായി അധികമായി ഒരു ബാച്ച് പോലും പ്ലസ് ടുവിന് അനുവദിച്ചില്ല.
- സാങ്കേതിക വിദ്യാലയങ്ങളുടെ കാര്യത്തിലും ഇതേ അലംഭാവം തന്നെ. പോളിടെക്നിക്കുകൾ, ഐ.ടി.ഐകൾ, ഐ.എച്ച്.ആർ.ഡി കോളജുകൾ തുടങ്ങിയവ ആരംഭിക്കണമെന്ന ആവശ്യം അവഗണിച്ച മട്ടാണ്.
- ഒളമ്പക്കടവ് പാലം പണി ഒന്നര വർഷം മുമ്പ് നിർത്തിയതാണ്. പുനരാരംഭിച്ചിട്ടില്ല.
- പടിഞ്ഞാറേക്കര മുതൽ ആശാൻ പടിവരെയുള്ള കടൽത്തീരത്ത് ഭിത്തി കെട്ടാനുള്ള പ്രദേശങ്ങൾ നിരവധിയാണ്.
- കോളജുകളിൽ പുതിയ കോഴ്സുകൾ തുടങ്ങിയിട്ടില്ല. തവനൂർ സർക്കാർ കോളജ് ആരംഭിച്ചത് ഉമ്മൻ ചാണ്ടി സർക്കാറാണ്.
ഞങ്ങൾക്കും പറയാനുണ്ട്
എടപ്പാളിലെ മേൽപാലം പണി ഇഴഞ്ഞുനീങ്ങുന്നതിൽ പ്രയാസം നേരിടുന്നുണ്ട്. എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങളിൽ ഏറെ സന്തോഷം
ബൈജു എടപ്പാൾ
മികച്ച പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞു. തവനൂർ കോളജും എടപ്പാൾ മിനി സ്റ്റേഡിയ നിർമാണവും ഇതിന് ഉദാഹരണമാണ്.
ആരുകണ്ടത്തിൽ അബ്ദുറഹിമാൻ
പല ആവശ്യങ്ങൾക്കും എം.എൽ.എയെ നേരിട്ട് കണ്ട് സംസാരിക്കാൻ സാധിച്ചുവെന്നതാണ് അഞ്ച് വർഷത്തെ നേട്ടമായി കാണുന്നത്. പിന്നെ ശരാശരി വികസന പ്രവർത്തനങ്ങൾ നടത്താനും സാധിച്ചു.
അശ്വിൻ രാജ് മൂവ്വാങ്കര, തവനൂർ
ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിലെ ചോർച്ച അടക്കാനോ കാർഷിക, കുടിവെള്ള ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനോ വർഷങ്ങൾ പിന്നിട്ടിട്ടും നടപടിയായില്ല.
കെ.വി. മുഹമ്മദ് ഷഹീർ, പുതുപ്പള്ളി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.