ദേശീയ പതാകയ്​ക്കൊപ്പം പാർട്ടി പതാകയും; സി.പി.എം ഫ്ലാഗ് കോഡ് ലംഘിച്ചെന്ന് ആരോപണം

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസായ എ.കെ.ജി സെന്‍ററിൽ ദേശീയ പതാക ഉയർത്തിയതിൽ നിയമലംഘനമുണ്ടെന്ന് ആരോപണം. ദേശീയ പതാകയ്ക്കൊപ്പം പാർട്ടി പതാകയുമുണ്ടെന്നും ഇത് തെറ്റാണെന്നുമാണ് ചൂണ്ടിക്കാട്ടുന്നത്.

ദേശീയ പതാകയെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങളെന്നും സി.പി.എമ്മിനെതിരെ ഇന്ത്യൻ ഫ്ലാഗ് കോഡ് ലംഘനത്തിന് കേസെടുക്കണമെന്നും കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ ചൂണ്ടിക്കാട്ടി.

ദേശീയ പതാകയോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്‍റെ നഗ്നമായ ലംഘനമാണ് എ.കെ.ജി സെന്‍ററിൽ നടന്നത്. പാർട്ടി കൊടിക്ക് പ്രാമുഖ്യവും ദേശീയ പതാകയ്ക്ക് രണ്ടാം സ്‌ഥാനവുമാണ് ഉള്ളതെന്നും ശബരീനാഥൻ ആരോപിച്ചു.

അതേസമയം, സംഭവത്തിൽ നിയമലംഘനമില്ലെന്നും ദേശീയ പതാകയാണ് ഉയരത്തിലെന്നും സി.പി.എം നേതാക്കൾ വിശദീകരിച്ചു.

പാർട്ടി സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനാണ് എ.കെ.ജി സെന്‍ററിൽ ഇന്ന് രാവിലെ പതാക ഉയർത്തിയത്. ആദ്യമായാണ് സി.പി.എം ഓഫിസുകളിൽ പതാക ഉയർത്തുന്നത്. 

Tags:    
News Summary - Party flag with national flag; Alleged violation of CPM flag code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.