പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ശബരിമലയിലേക്ക് വരുന്ന എല്ലാ വാഹനങ്ങള്‍ക്കും പാസ് ഏര്‍പ്പെടുത്തും. ശബരിമലയിലേക്ക് വരുന്നവര്‍ അവരവരുടെ പൊലീസ് സ്റ്റേഷനില്‍നിന്ന് ലഭിക്കുന്ന പാസുമായി വേണം യാത്ര പുറപ്പെടേണ്ടത്. പാസ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് നിലക്കലിലും മറ്റ് സ്ഥലങ്ങളിലും പാര്‍ക്കിങ് അനുവദിക്കില്ല.
തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കടകളിലും മറ്റും ജോലിക്കായി എത്തുന്നവരും കരാര്‍ ജോലിക്കാരും പേര്, വിലാസം എന്നിവ തെളിയിക്കുന്ന ആധികാരിക രേഖ, സ്ഥിരതാമസമാക്കിയിട്ടുള്ള സ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍നിന്നുള്ള പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഹെല്‍ത്ത് കാര്‍ഡ് എന്നിവ സഹിതം ജോലി ചെയ്യുന്ന സ്ഥലത്തെ സ്റ്റേഷന് ഹൗസ് ഓഫിസര്‍ക്ക് നൽകി തിരിച്ചറിയല്‍ കാര്‍ഡ് നവംബർ 13ന് മുമ്പ് കൈപ്പറ്റണം. തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശമില്ലാത്തവരെ ജോലിയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.