അമ്പലപ്പുഴ: ആശുപത്രിയിലെത്തുന്ന രോഗികൾ സ്റ്റെഫി സൈമണിന് സ്വന്തക്കാരെപ്പോലെയാണ്. ജോലി കഴിഞ്ഞും ആശ്രിതരില്ലാത്ത കിടപ്പുരോഗികളെ പരിചരിക്കാനും ഭക്ഷണം വാരിക്കൊടുക്കാനും സ്റ്റെഫി സൈമൺ എപ്പോഴും ഉണ്ടാകും. പൂന്തോപ്പ് വലിയവീട്ടിൽ സൈമണിെൻറ മകൾ സ്റ്റെഫിയുടെ പ്രവർത്തനമാണ് കാരുണ്യത്തിെൻറ പര്യായമായി മാറിയത്.
കോവിഡ് വാർഡിൽ ജോലി ചെയ്യുമ്പോൾ കൂട്ടിരിപ്പുകാരില്ലാത്ത വയോധികൻ ഭക്ഷണം കഴിക്കാതിരുന്നത് സ്റ്റെഫിയുടെ ശ്രദ്ധയിൽപ്പെട്ടു. ഓർമക്കുറവുള്ള ഇദ്ദേഹത്തിനു നൽകിയ ഭക്ഷണമെല്ലാം പാഴാക്കുമായിരുന്നു. ഇത് ശ്രദ്ധയിൽപെട്ടപ്പോഴാണ് അദ്ദേഹത്തിനു സ്വന്തമായി കഴിക്കാൻ പറ്റില്ലെന്നറിയുന്നത്. തുടർന്ന് സ്റ്റെഫി ഇദ്ദേഹത്തിന് ഭക്ഷണം എന്നും വാരിക്കൊടുക്കുമായിരുന്നു. സമീപത്തുകിടന്ന രോഗികളിൽ ഒരാൾ ഇത് മൊബൈൽ ഫോണിൽ പകർത്തി. കാര്യങ്ങൾ അറിഞ്ഞ സഹപ്രവർത്തകർ ഈ ചിത്രം അവരുടെ ഗ്രൂപ്പിൽ പങ്കുവെക്കുകയായിരുന്നു.വണ്ടാനം മെഡിക്കൽ കോളജിൽനിന്നാണ് സ്റ്റെഫി സൈമൺ നഴ്സിങ് പാസായത്.
പിന്നീട് ഇേൻറൺഷിപ്പിന് ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആർ.എസ്.ബി.വൈ നഴ്സായി ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസം മുതലാണ് കോവിഡ് വാർഡിലെ രോഗികളെ പരിചരിക്കാൻ സ്റ്റെഫിക്ക് ഡ്യൂട്ടി ലഭിച്ചത്. 2013ൽ മീനച്ചിലാറ്റിൽ കാൽ വഴുതിവീണ് സ്റ്റെഫിയുടെ പിതാവ് സൈമൺ മരിച്ചതിനുശേഷം മാതാവ് ഷീലയുടെയും സഹോദരൻ ഷെറിെൻറയും സംരക്ഷണയിലാണ് സ്റ്റെഫി പഠിച്ചത്. ഐ.ടി.ഐ പഠിച്ച ഷെറിൻ അച്ഛെൻറ മരണശേഷം എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.