തിരുവനന്തപുരം: കെ.സുധാകരൻ കോൺഗ്രസിൽ അതൃപ്തനാണെന്ന് മുൻ കോൺഗ്രസ് നേതാവ് പി.സി ചാക്കോ. കെ.സുധാകരനുമായി ഫോണിൽ സംസാരിച്ചിരുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള അതൃപ്തി അദ്ദേഹം അറിയിച്ചിരുന്നു. കോൺഗ്രസ് വിടാൻ ആലോചിക്കുന്നതായി സുധാകരൻ പറഞ്ഞുവെന്നും പി.സി ചാക്കോ വ്യക്തമാക്കി.
കോൺഗ്രസിലെ ഗ്രൂപ്പിസത്തിലും അവഗണനയിലും പ്രതിഷേധിച്ച് പി.സി ചാക്കോ പാർട്ടി വിട്ടിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം എൻ.സി.പിയിൽ ചേരുകയും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
ജയസാധ്യതക്കപ്പുറം ഗ്രൂപ്പ് താൽപര്യങ്ങൾ ഉയർത്തിപ്പിടിച്ചതാണ് കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് കെ.സുധാകരൻ വിമർശിച്ചിരുന്നു. കണ്ണൂരിലെ കാര്യം പോലും തന്നെ അറിയിച്ചിട്ടില്ല. ജയസാധ്യതക്ക് പകരം സംസ്ഥാന നേതൃത്വം ഗ്രൂപ്പ് താൽപര്യങ്ങൾക്ക് പ്രാധാന്യം കാണിച്ചുവെന്നും സുധാകരൻ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.