ശമ്പളം വേണ്ട ടീച്ചറെ, ഞങ്ങളെന്തിനും റെഡി...

കോഴിക്കോട്​: കൊറോണ പ്രതിരോധത്തിൻെറ ഭാഗമായി ആരോഗ്യ വകുപ്പും ആരോഗ്യ പ്രവർത്തകരും ഒാടി നടന്ന്​ പ്രവർത് തിക്കു​േമ്പാൾ കൈയ്യടിക്കാൻ മാത്രമല്ല, കൂടെ നിൽക്കാനും ഞങ്ങളുണ്ടെന്ന്​ പറയുകയാണ്​ ‘ന്യൂ ജൻസ്​’. ഒരു വകക്കും ക ൊള്ളില്ലെന്ന്​ നമ്മൾ ഇടക്കിടെ പറയുകയും പ്രളയം വരു​േമ്പാഴും മഹാമാരി വരു​േമ്പാഴും മാത്രം നമ്മൾ വാഴ്​ത്തുകയും ചെയ്യുന്ന അതേ ‘ന്യൂ ജന​റേഷൻ​’.

ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ ഒാരോ ​ഫെയ്​സ്​ബുക്ക്​ പോസ്​റ്റിന്​ താഴെയും നിരവധി പേരാണ്​ സൗജന്യ സേവനമടക്കം വാഗ്​ദാനം ​െചയ്​ത്​ കമൻറ്​ ചെയ്യുന്നത്​്​. ഐസൊലേഷൻ വാർഡുകളിലും മറ്റും രാത്രി ഡ്യൂട്ടിയടക്കം ചെയ്യാൻ ഒരുക്കമാണെന്നാണ്​ പലരും പറയുന്നത്​. പ്രൊഫഷണൽ നഴ്​സിങ്​, ഫാർമസി യോഗ്യതകളുള്ളവരും എട്ടും പത്തും വർഷം നഴ്​സിങ്​ പരിചയമുള്ളവരും ഇങ്ങനെ സേവനം വാഗ്​ദാനം ചെയ്​ത്​ മുന്നോട്ട്​ വരുന്നുണ്ട്​. ഐ​സൊലേഷൻ വാർഡുകളിലെ ശുചീകരണമടക്കം ചെയ്യാൻ തയാ​റാണെന്ന്​ പറയുന്നവരിൽ എം.ബി.എക്കാരും ബിടെക്കുകാരുമൊക്കെയുണ്ട്​.

മുമ്പ്​ ജോലി ചെയ്​തിരുന്നവരും ഇപ്പോൾ തൊഴിലൊന്നുമില്ലാതെ തുടരുന്നവരും വിവിധ സാ​ങ്കേതിക യോഗ്യതകളുള്ളവരുമെല്ലാം എന്തിനും ഒരുക്കമാണെന്ന്​ പറഞ്ഞ്​ കമൻറ്​ ചെയ്യുന്നവരിലുണ്ട്​. ആവശ്യമെങ്കിൽ വിളിക്കാൻ തങ്ങളുടെ ഫോൺ നമ്പർ അടക്കമാണ്​ പലരും കമൻറ്​ ചെയ്യുന്നത്​.

Tags:    
News Summary - peoples support in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.