പേരാവൂർ: പേരാവൂര്‍ ഹൗസ് ബില്‍ഡിങ് സൊസൈറ്റിയിലെ കോടികളുടെ ചിട്ടി തട്ടിപ്പ് സംഭവത്തിൽ സെക്രട്ടറിയെ പരസ്യമായി തള്ളി സി.പി.എം. ഭരണസമിതിയുടെ അനുമതിയോടെയാണ് ചിട്ടി നടത്തിയതെന്ന് സൊസൈറ്റി സെക്രട്ടറി പറഞ്ഞതിനുപിന്നാലെയാണ് പാർട്ടി നിലപാട് വ്യക്തമാക്കി നേതാക്കൾ വാർത്തസമ്മേളനം നടത്തിയത്.
പണം ലഭ്യമാകുന്നതുവരെ നിക്ഷേപകര്‍ക്കൊപ്പം പാർട്ടി ഉണ്ടാകും. ജനങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം നഷ്ടപ്പെടാന്‍ പാടില്ലെന്നതാണ് നിലപാട്. സംഭവത്തിൽ ഭരണ സമിതിക്കും ജീവനക്കാര്‍ക്കുമുണ്ടായ ജാഗ്രതക്കുറവിെൻറ ഉത്തരവാദിത്തത്തില്‍നിന്നും പാര്‍ട്ടി മാറിനില്‍ക്കില്ല. നിക്ഷേപകരുടെ പണം പൂര്‍ണമായും ലഭിക്കുന്നതിന് ശക്തമായ പിന്തുണയുമായി അവരുടെ കൂടെയുണ്ടാകും. നിക്ഷേപകര്‍ക്ക് പണം ലഭ്യമാക്കുന്നതിന് മുന്നോടിയായി ആര്ബിട്രേഷന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
സഹകരണ വകുപ്പിെൻറ അന്വേഷണവും നടക്കുന്നുണ്ട്. സംഘത്തിന് ലഭിക്കേണ്ട കുടിശ്ശിക പിരിച്ചെടുത്തും സംഘത്തിെൻറ ആസ്തികള്‍ ഉള്‍പ്പെടെ വില്പന നടത്തിയും ബന്ധപ്പെട്ടവരില്‍നിന്ന് ഈടാക്കിയും മുഴുവന്‍ നിക്ഷേപകര്‍ക്കും പണം ലഭ്യമാക്കും.
സി.പി.എം ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെല്ലാം അഴിമതിയാണെന്ന വ്യാജ പ്രചാരണമാണ് യു.ഡി.എഫ് നടത്തുന്നതെന്നും ഏരിയ സെക്രട്ടറി അഡ്വ. എം. രാജന് പറഞ്ഞു. ഏരിയ കമ്മിറ്റിയംഗങ്ങളായ കെ. സുധാകരന്, കെ. ശശീന്ദ്രന്, ടി. വിജയന് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.