പേരാവൂർ: സി.പി.എം നിയന്ത്രണത്തിലുള്ള ഹൗസ് ബിൽഡിങ് സൊസൈറ്റിയിലെ ചിട്ടി തട്ടിപ്പിനിരയായവർക്ക് പണം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കർമസമിതിയുടെ നേതൃത്വത്തിൽ നിരാഹാരസമരം തുടങ്ങി. പേരാവൂരിലെ സൊസൈറ്റി ഓഫിസിന് മുന്നിൽ കൺവീനർ സിബി മേച്ചേരിയാണ് നിരാഹാരമനുഷ്ഠിക്കുന്നത്.
കാലാവധി കഴിഞ്ഞിട്ടും നിക്ഷേപകർക്ക് പണം ലഭ്യമാകാത്തതിനെ തുടർന്ന് നിക്ഷേപകർ കഴിഞ്ഞ ദിവസങ്ങളിൽ വൻ പ്രതിഷേധവുമായി സൊസൈറ്റി ഓഫിസ് ഉപരോധിക്കുന്നതടക്കമുള്ള സമരങ്ങൾ നടത്തിയിരുന്നു. സെക്രട്ടറി പി.വി. ഹരിദാസിെൻറ വീട്ടിലേക്ക് മാർച്ചും നടത്തി. സഹകരണ വകുപ്പിെൻറ അനുമതിയില്ലാതെ തുടങ്ങിയ ചിട്ടി സംബന്ധിച്ച് വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം ചിട്ടി തുടങ്ങാൻ പാർട്ടിയുടെ അനുമതിയല്ല, സഹകരണ വകുപ്പിെൻറ അനുമതിയാണ് വേണ്ടതെന്ന് നിലപാട് വ്യക്തമാക്കിയ സി.പി.എം നേതൃത്വം നിക്ഷേപകർക്ക് പണം ലഭ്യമാക്കാൻ കൂടെ നിൽക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ, തുടര്‍ച്ചയായി അഞ്ചു ദിവസം നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹം കൊണ്ടും ഫലമുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് കര്‍മസമിതി ഭാരവാഹികൾ അറിയിച്ചു. റിട്ട. എസ്.ഐ സതീശൻ, ടി.ബി. വിനോദ്, മാത്യു തോമസ്, കെ.വി. മോഹനന് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.