ബാങ്കിന്‍റെ വാതിൽ തകർന്ന് യുവതി മരിച്ച സംഭവം: ചില്ലിന്‍റെ ഗുണമേന്മ പരിശോധിക്കും

പെ​രു​മ്പാ​വൂ​ര്‍: പ​ണ​മെ​ടു​ക്കാ​നെ​ത്തി​യ യു​വ​തി ചി​ല്ലു​വാ​തി​ൽ ത​ക​ര്‍ന്ന് വ​യ​റി​ൽ കു​ത്തി​ക്ക​യ​റി​ മ​രി​ച്ച സംഭവത്തിൽ ബാ​ങ്കി​ല്‍ പൊലീസ് പരിശോധന നടത്തി. വാതിലിൽ ഉപയോഗിച്ച ചില്ലിന്‍റെ ഗുണമേൻമ അറിയാൻ ശാസ്ത്രീയ പരിശോധന നടത്തും. ഗുണനിലവാരമില്ലാത്ത ഗ്ലാസ് വാതിലിൽ ഉപയോഗിച്ചതിൽ യുവതിയുടെ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഇതേതുടർന്നാണ് പരിശോധന നടത്തുന്നത്.

കൂ​വ​പ്പ​ടി ചേ​രാ​ന​ല്ലൂ​ർ മ​ങ്കു​ഴി തേ​ല​ക്കാ​ട്ട് വ​ട​ക്കേ​വീ​ട്ടി​ല്‍ ജി​ജു പോ​ളി​​​​​െൻറ ഭാ​ര്യ ബീ​ന​യാ​ണ് (46) മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​നു​ശേ​ഷം എ.​എം റോ​ഡി​ൽ പ​ട്ടാ​ലി​ലു​ള്ള ബാ​ങ്ക്​ ഓ​ഫ്​ ബ​റോ​ഡ​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

ബീ​ന ചെ​ക്ക് ന​ല്‍കി ടോ​ക്ക​ൺ വാ​ങ്ങി​യ​ശേ​ഷം പു​റ​ത്ത്​ സ്‌​കൂ​ട്ട​റി​ല്‍ മ​റ​ന്നു​വെ​ച്ച താ​ക്കോ​ല്‍ എ​ടു​ക്കാ​ന്‍ ധൃ​തി​യി​ൽ പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ര​ട്ട വാ​തി​ലു​ക​ളി​ലൊ​ന്നി​​​​​െൻറ വ​ശ​ത്ത് ഇ​ടി​ച്ചു​ണ്ടാ​യ ആ​ഘാ​ത​ത്തി​ല്‍ ചി​ല്ല് പൊ​ട്ടി വ​യ​റി​​​​​െൻറ ഇ​ട​തു​വ​ശ​ത്ത് കു​ത്തി​ക്ക​യ​റി. ബാ​ങ്കി​ലു​ള്ള​വ​ര്‍ സ​മീ​പ​ത്തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെങ്കിലും ഡോ​ക്ട​ര്‍മാ​ര്‍ പ​രി​ശോ​ധി​ക്കും​മു​മ്പ് മ​രി​ച്ചു. ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മാ​ണ് മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന്​ ഡോ​ക്ട​ര്‍മാ​ർ പ​റ​ഞ്ഞു. യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ വൈ​കി​യ​താ​യി ആ​രോ​പ​ണ​മു​ണ്ട്.

LATEST VIDEO:

Full View

Tags:    
News Summary - perumbavoor lady bank accident death-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.