പെരുമ്പാവൂര്‍: ബാങ്കില്‍ പണമെടുക്കാനെത്തിയ യുവതി ചില്ലുവാതിൽ തകര്‍ന്ന് വയറിൽ കുത്തിക്കയറി മരിച്ചു. കൂവപ്പടി ചേരാനല്ലൂർ മങ്കുഴി തേലക്കാട്ട് വടക്കേവീട്ടില്‍ ജിജു പോളിെൻറ ഭാര്യ ബീനയാണ് (46) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നിനുശേഷം എ.എം റോഡിൽ പട്ടാലിലുള്ള ബാങ്ക് ഓഫ് ബറോഡയിലായിരുന്നു അപകടം.
ബീന ചെക്ക് നല്കി ടോക്കൺ വാങ്ങിയശേഷം പുറത്ത് സ്കൂട്ടറില്‍ മറന്നുവെച്ച താക്കോല്‍ എടുക്കാന്‍ ധൃതിയിൽ പുറത്തിറങ്ങുകയായിരുന്നു. ഇരട്ട വാതിലുകളിലൊന്നിെൻറ വശത്ത് ഇടിച്ചുണ്ടായ ആഘാതത്തില്‍ ചില്ല് പൊട്ടി വയറിെൻറ ഇടതുവശത്ത് കുത്തിക്കയറി. ഉടൻ ഇവർ നിലത്തുവീണു. ബാങ്കിലുള്ളവര്‍ സമീപത്തെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാര്‍ പരിശോധിക്കുംമുമ്പ് മരിച്ചു. ആന്തരിക രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്ന് ഡോക്ടര്‍മാർ പറഞ്ഞു.
യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതായും ആരോപണമുണ്ട്. കൂവപ്പടിയില്‍ ജിജു പോള്‍ നടത്തുന്ന ഇലക്ട്രോണിക്സ് കടയില്‍നിന്നാണ് ഇവര്‍ ബാങ്കിലെത്തിയത്. പൊലീസ് കേസെടുത്തു.
മക്കള്‍: അഖില, ജെയ്മോന്, ജിസ്മോന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.