ലീവ് ഇൻ റിലേഷനിൽ കഴിഞ്ഞിരുന്ന പെൺസൃഹൃത്തിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ഹരജി

കൊച്ചി: തനിക്കൊപ്പം ലീവ് ഇൻ റിലേഷനിൽ കഴിഞ്ഞിരുന്ന പെൺസൃഹൃത്തിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ യുവതിയുടെ ഹരജി.

സുഹൃത്തായ അഫീഫയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്നാണ് മലപ്പുറം സ്വദേശിനി സുമയ്യ ഷെറിന്‍റെ ഹരജിയിൽ ആരോപിക്കുന്നത്. മകളെ ജൂൺ 19ന് ഹാജരാക്കാമെന്ന് അഫീഫയുടെ പിതാവ് ഉറപ്പ് നൽകിയതിനെത്തുടർന്ന് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹരജി അന്നത്തേക്ക് പരിഗണിക്കാൻ മാറ്റി. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ പരിചയത്തിലായ ഇരുവരും പ്രായപൂർത്തിയായതോടെ ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.

വീട്ടുകാർ എതിർത്തതോടെ ജനുവരി 27ന് ഇവർ ഒളിച്ചോടി. അഫീഫയുടെ ബന്ധുക്കൾ കൊണ്ടോട്ടി പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഇരുവരെയും മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഒരുമിച്ച് ജീവിക്കാൻ കോടതി അനുവാദം നൽകിയതോടെ ഇവർ എറണാകുളത്തേക്ക് താമസം മാറ്റി. കോലഞ്ചേരിയിൽ കോഫിഷോപ്പിൽ ജോലിയും ശരിയാക്കി. ഇവിടെ വാടകക്ക് വീടെടുത്ത് താമസിക്കവെ കഴിഞ്ഞമാസം 30ന് ബന്ധുക്കൾ അഫീഫയെ തട്ടിക്കൊണ്ടുപോയെന്നാണ് സുമയ്യയുടെ പരാതി.

അഫീഫയെ കഴിഞ്ഞദിവസം ഹാജരാക്കാൻ ഹൈകോടതി നിർദേശിച്ചിരുന്നു. എന്നാൽ, അഫീഫയുടെ പിതാവ് ഡിവിഷൻ ബെഞ്ചിൽ ഹാജരായി മകളെ 10 ദിവസത്തിനുള്ളിൽ ഹാജരാക്കാമെന്ന് ഉറപ്പു നൽകി. തുടർന്നാണ് ഹരജി 19ലേക്ക് മാറ്റിയത്. അഫീഫയെ വിദേശത്തേക്ക് കടത്താനിടയുണ്ടെന്നും ജീവനുപോലും ഭീഷണിയുണ്ടെന്നുമാണ് ഹരജിക്കാരിയുടെ വാദം.

Tags:    
News Summary - Petition of a young woman asking to get back her girlfriend who was in a live-in relationship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.