മൂന്നാർ: പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. െചാവ്വാഴ്ചത്തെ തിരച്ചിലില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. അശ്വന്ത് രാജ് (6), അനന്ത ശെല്‍വം (57) എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഒമ്പതുപേരെ കൂടി കണ്ടെത്താനുണ്ട്. തുടര്‍ച്ചയായ 12ാം ദിവസമാണ് തിരച്ചില്‍ നടത്തിയത്.
വലിയ തോതില്‍ മണ്ണ് വന്നടിഞ്ഞ ഗ്രാവല്‍ ബങ്ക് കേന്ദ്രീകരിച്ചായിരുന്നു തിരച്ചില്‍. പുഴയോരത്തും സമീപ പ്രദേശങ്ങളിലും തിരച്ചില്‍ തുടര്‍ന്നു. റഡാര്‍ സഹായവും ഉപയോഗപ്പെടുത്തി. ആറ് മീറ്റര്‍ ആഴത്തില്‍ വരെ സിഗ്നല്‍ സംവിധാനമെത്തുന്ന റഡാറുകളാണ് ഉപയോഗിച്ചത്. ചെന്നൈയില്‍ നിന്ന് നാലംഗസംഘം ഇതിനായി എത്തി.
കാലാവസ്ഥ കൂടുതൽ മോശമായതിനാല്‍ നായ്ക്കളെ ഉപയോഗിച്ചുള്ള തിരച്ചില്‍ നിര്‍ത്തി െവച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇവയും തിരച്ചിലില്‍ സജീവമാകും. ഡീന്‍ കുര്യാക്കോസ് എം.പി, എസ്. രാജേന്ദ്രന് എം.എല്‍.എ എന്നിവര്‍ തിരച്ചിലിന് നേതൃത്വം നല്കി പെട്ടിമുടിയിലുണ്ട്. കാണാതായ എല്ലാവരെയും കണ്ടെത്തുന്നതു വരെ തിരച്ചില്‍ തുടരുമെന്ന് ജനപ്രതിനിധികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.