ശശീന്ദ്രനെതിരായ ഹരജി: ഹൈകോടതി വിശദീകരണം തേടി

കൊച്ചി: ഫോൺകെണി കേസിൽ മന്ത്രി എ.കെ. ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയതിനെതിരായ ഹരജിയിൽ ഹൈകോടതി സർക്കാറി​​​െൻറ വിശദീകരണം തേടി. ശശീന്ദ്രനെ കുറ്റവിമുക്​തനാക്കരുതെന്നാവശ്യപ്പെട്ട്​ നേര​േത്ത തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയുടെ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

കേസ്​ ഒത്തുതീർപ്പിലേക്കെത്തിയതി​​​െൻറ പശ്ചാത്തലം, കേസ് അതിവേഗം തീര്‍പ്പാക്കിയ രീതി, ഹരജിക്കാരിക്ക് കേസില്‍ ഇടപെടാനുള്ള അവകാശം തുടങ്ങിയ കാര്യങ്ങളിൽ നിലപാടറിയിക്കാനാണ്​ നിർദേശം. അതേസമയം, ശശീന്ദ്രനടക്കമുള്ള എതിർ കക്ഷികൾക്ക് ഈ ഘട്ടത്തിൽ നോട്ടീസ് നൽകേണ്ടതില്ലെന്നും കോടതി വ്യക്​തമാക്കി. തുടർന്ന്​ കേസ് ഈ മാസം 15ന് വീണ്ടും പരിഗണിക്കാൻ മാറ്റി.

മഹാലക്ഷ്‌മിക്ക് ഹരജി നൽകാൻ അവകാശമില്ലെന്നായിരുന്നു സർക്കാർ വാദം. ഹരജിക്കാരിയുടെ മേൽവിലാസമടക്കമുള്ള വിവരങ്ങൾ സംശയകരമാണെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ, കേസിൽ  മന്ത്രിക്കെതിരെ ആദ്യം മൊഴി നൽകിയ പരാതിക്കാരി പിന്നീട് തിരുത്തിയെന്നും പരാതി അട്ടിമറിച്ചത്  മുഴുവൻ സ്ത്രീകൾക്കും അപമാനകരമാണെന്നതിനാൽ ഹരജി തീർപ്പാക്കി പ്രതിയെ കുറ്റവിമുക്​നാക്കരുതെന്നും  ഹരജിക്കാരിയുടെ അഭിഭാഷകൻ ബോധിപ്പിച്ചു. സ്ത്രീത്വത്തെ അപമാനിച്ചതടക്കം വകുപ്പുകൾ ചേർത്ത്​ രജിസ്​റ്റർ ചെയ്​ത കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ കഴിയാത്തതും ജാമ്യം ലഭിക്കാത്തതുമാണ്.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ്​ താൻ ഹരജി നൽകിയത്​. നിയമങ്ങൾ പാലിക്കാതെ ഇൗ ഹരജി തള്ളിയ  മജിസ്​ട്രേറ്റ്​ കോടതി നടപടി നിയമവിരുദ്ധമാണ്. സംഭവത്തിൽ കേസും കൗണ്ടർ കേസുമുണ്ടെങ്കിൽ ഒരുമിച്ച് തീർപ്പാക്കണമെന്ന സുപ്രീം കോടതിയുടെ തത്ത്വത്തിന് വിരുദ്ധമായി യുവതിയുടെ പരാതിയിലെടുത്ത കേസിൽ മാത്രം സി.ജെ.എം കോടതി വിധി പറയുകയാണ്​ ചെയ്​തത്​. കൗണ്ടർ കേസ് നിലനിൽക്കുകയാണെന്ന്​ അഭിഭാഷകൻ വാദിച്ചു. തുടർന്നാണ്​ കോടതി സർക്കാറിനോട്​ ഇക്കാര്യത്തിലുൾപ്പെടെ വിശദീകരണം തേടിയത്​.

Tags:    
News Summary - Phone trap case- Highcourt seeks clarification to government-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.