പി.എസ്.സി ഉദ്യോഗാർഥികൾക്ക് ശാരീരിക അളവ് സർട്ടിഫിക്കറ്റ് നിർബന്ധം; കായികാധ്യാപകർ സാക്ഷ്യപ്പെടുത്തണം

തൃശൂർ: ശാരീരിക അളവ് നിഷ്കർഷിക്കുന്ന പി.എസ്.സി പരീക്ഷകളിലെ ഉദ്യോഗാർഥികൾ സർക്കാർ, എയ്ഡഡ് കോളജുകളിലെ സ്ഥിരം കായിക അധ്യാപകർ സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥ-ഭരണപരിഷ്കാര വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

നിശ്ചിത ശാരീരിക അളവ് ഇല്ലാത്ത ഉദ്യോഗാർഥികളുടെ ആധിക്യം നടപടിക്രമങ്ങൾ വൈകിപ്പിക്കുന്നെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. തിരഞ്ഞെടുപ്പ് നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനും റാങ്ക് ലിസ്റ്റ് തയാറാക്കാനും അവ പ്രസിദ്ധീകരിക്കാനും ശാരീരിക യോഗ്യതയില്ലാത്തവരുടെ ആധിക്യം തടസ്സമുണ്ടാക്കുന്നുണ്ട്.

മാത്രമല്ല, കൂടുതൽ സാമ്പത്തിക ബാധ്യത സർക്കാറിന് വരുത്തിവെക്കുന്നതായി പി.എസ്.സി സെക്രട്ടറി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിനെ അറിയിച്ചിരുന്നു. ഇതേതുടർന്നാണ് ഉദ്യോഗാർഥികൾ സർക്കാർ, എയ്ഡഡ് കോളജുകളിലെ സ്ഥിരം കായിക അധ്യാപകരുടെ സാക്ഷ്യപ്പെടുത്തലോടെ ശാരീരിക യോഗ്യത സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഡെപ്യൂട്ടി സെക്രട്ടറി ഉത്തരവിട്ടത്.

ഉദ്യോഗാർഥിയുടെ ഉയരവും നെഞ്ചളവും അതിന്റെ വികാസവും തൂക്കവും അളന്ന് തീയതി സഹിതമാണ് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തേണ്ടത്.

Tags:    
News Summary - Physical Measurement Certificate Mandatory for PSC Candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.