തിരുവനന്തപുരം: അർബുദ ചികിത്സക്കായി തലസ്ഥാനത്തെത്തുന്ന രോഗികള്‍ക്ക് സൗജന്യ താമസ സൗകര്യവും ഭക്ഷണവും ഒരുക്കുന്ന സി.എച്ച് സെൻററിെൻറ പ്രവര്‍ത്തനം ഏവര്‍ക്കും മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.എച്ച് സെൻററിെൻറ പുതിയ റിലീഫ് ടവര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രോഗികള്‍ക്ക് എല്ലാ സഹായവും പ്രദാനം ചെയ്യുന്ന സി.എച്ച് സെൻററിെൻറ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്ന് അധ്യക്ഷത വഹിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. റിലീഫ് സെൻററിലെ കോണ്‍ഫറന്‍സ് ഹാള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മുന്‍ പ്രസിഡൻറ് വി.എം. സുധീരന് മുഖ്യപ്രഭാഷണം നടത്തി. സി.എച്ച് സെൻററിെൻറ ബ്രോഷര്‍ ഡോ. എ.പി. അന്‍വര്‍ അമീനു നല്കി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മുസ്ലിം ലീഗ് അഖിലേന്ത്യ പ്രസിഡൻറ് പ്രഫ. ഖാദര്‍ മൊയ്തീന് മുഖ്യാതിഥിയായിരുന്നു.
മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, പി.വി. അബ്ദുല്‍ വഹാബ് എം.പി, ഡോ. എം.കെ. മുനീര്‍, കെ. മുഹമ്മദ് ഈസ, കെ.പി. മുഹമ്മദ് കുട്ടി, ഇബ്രാഹിം എളേറ്റില്‍, ബീമാപള്ളി റഷീദ്, കെ.എന്‍. മോഹന്‍ദാസ് എന്നിവർ സംബന്ധിച്ചു. സി.എച്ച്. സെൻറര്‍ പ്രസിഡൻറ് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി സ്വാഗതവും ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷമീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.