ജിഷ്​ണു കേസ്​: സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണം -ചെന്നിത്തല

തിരുവനന്തുപുരം: ജിഷ്ണുവി​െൻറ മാതാവ് മഹിജയുടെയും കുടുംബത്തി​െൻറയും സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 

ജിഷ്ണുവിെൻ കുടുംബം മുഴുവൻ നിരാഹാരത്തിലാണ്. സമരത്തിനിടെ തങ്ങളെ മർദിച്ച പൊലീസുകാർക്കെതിരെ നടപടിയുണ്ടാകണമെന്ന മഹിജയുടെ ആവശ്യത്തിൽ ഒരു തെറ്റുമില്ല. സമരത്തിൽ പെങ്കടുത്ത മുഴുവൻ ആളുകളെയും പൊലീസ് മർദിച്ചിട്ടുണ്ട്. കുറ്റക്കാരാണെങ്കിൽ പൊലീസിനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി എന്തിന് മടിക്കണമെന്നും അവരെ പോയി കാണാൻ എന്തുകൊണ്ടാണ് മുഖ്യമന്ത്രി കൂട്ടാക്കാത്തതെന്നും ചെന്നിത്തല ചോദിച്ചു.

അടിയന്തരമായി അവരുടെ നിരാഹാരം അവസാനിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കണം. ഇക്കാര്യത്തിൽ പിണറായി സർക്കാർ എടുത്ത സമീപനം ഒട്ടും നീതികരിക്കാൻ കഴിയുന്നതല്ല. കേരള ത്തിൻറെ പൊതു സമൂഹം ഇത് അംഗീകരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - pinarayi government solute jishnu case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.