കെ റെയിൽ: വികസനത്തിന്​ എതിരുനിൽക്കുന്നവർക്കെതിരെ ജനം തിരിയും -പിണറായി

പാലക്കാട്​: വികസന പദ്ധതികൾക്ക്​ എതിരുനിൽക്കുന്നത്​​ നാടിനെതിരായ ശക്തികളെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം പാലക്കാട്​ ജില്ല സമ്മേളനത്തിന്‍റെ സമാപ​നത്തോടനുബന്ധിച്ച്​ കോട്ടമൈതാനത്ത്​ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉമ്മാക്കി കാട്ടി വിരട്ടി വികസന പദ്ധതികളെ ഇല്ലാതാക്കാൻ ആരും നോ​ക്കേണ്ട. ഇത്തരക്കാർക്കെതിരെ ജനംതന്നെ തിരിയും. നിക്ഷിപ്ത താൽപര്യക്കാർക്ക്​ ഇടതുസർക്കാർ വഴങ്ങാത്തതുകൊണ്ടാണ്​ ദേശീയപാത, ഗെയിൽ പദ്ധതികളെല്ലാം യാഥാർഥ്യമായത്. സർക്കാറിന്​ ഇക്കാര്യത്തിൽ ഒരു ദുർവാശിയുമില്ല. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട്​ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്​ത്​ പരിഹാരം കണ്ടെത്താം.

കെ റെയിൽ അടക്കം പദ്ധതികളെ അട്ടിമറിക്കാമെന്ന ചിന്തയിലാണ്​ യു.ഡി.എഫും ബി.ജെ.പിയും ജമാഅത്തെ ഇസ്​ലാമിയും. ഇത്തരം പദ്ധതികൾ ഇടതുഭരണത്തിൽ വേണ്ടെന്നാണ്​ ഇവർ പറയുന്നത്​. ഇ​പ്പോൾ അല്ലെങ്കിൽ ഏതുകാലത്ത്​ നടപ്പാക്കുമെന്നാണ്​ ഇവരുടെ വിചാരം. അഞ്ചുവർഷം നിശ്ചലമായാൽ അത്രയും നാട്​ പിറകോട്ടുപോകും. പശ്ചാത്തല സൗകര്യം വർധിപ്പിച്ചാൽ മാത്രമേ നിക്ഷേപവും തൊഴിലവസരങ്ങളും ഉണ്ടാവുകയുള്ളൂവെന്നും​ പിണറായി പറഞ്ഞു.

Tags:    
News Summary - Pinarayi Vijayan at palakkad CPIM district conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.