ജുഡീഷ്യൽ അന്വേഷണത്തിലൂടെ പിണറായി വിശുദ്ധി തെളിയിക്കണം- വി.എം.സുധീരൻ

കോഴിക്കോട്: പൊതുപ്രവർത്തകന്റെ ധാർമ്മിക വിശുദ്ധിയെക്കുറിച്ച് പ്രസംഗിക്കുന്ന പിണറായി വിജയൻ സ്വന്തം കൈകൾ ശുദ്ധമാണെന്ന് തെളിയിക്കാൻ സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനോ, ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ സി.ബി.ഐ. അന്വേഷണമോ നേരിടാൻ തയാറാകണമെന്ന് കെ.പി.സി.സി. മുൻ പ്രസിഡന്റ് വി.എം.സുധീരൻ.കെ.പി.സി.സി. ഗാന്ധി നിന്ദക്കെതിരെ ഗാന്ധി ദർശൻ സമിതി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സി.പി.എമ്മിൽ നിന്നും മാർക്സിസം വഴിമാറിയപ്പോൾ പകരം ഗോഡ്സേയുടെ ചിന്തകളാണ് കടന്നു കയറിയത്. സി.പി.എമ്മിന്റെ നേതൃത്വത്തിലും, പോലീസ് സംരക്ഷണയിലും സംസ്ഥാനത്തുടനീളം നടക്കുന്നത്. വയനാട്ടിൽ നിന്ന് പുറത്ത് വരുന്ന ചിത്രങ്ങൾ തെളിവാക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെ പോലീസ് സംരക്ഷണതത്തിലാണ് അക്രമങ്ങൾ നടക്കുന്നതെന്നാണ്.

സംസ്ഥാനത്താകമാനം ഗാന്ധി പ്രതിമകൾ തകർക്കപ്പെടുമ്പോൾ പോലീസ് നിഷ്ക്രിയമായിരിക്കുന്നു. പയ്യന്നൂരിലെ ഗാന്ധി പ്രതിമ തകർത്ത നിന്ദ്യമായ സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ഒരു വാക്ക് പോലും ഉരിയാടിയിട്ടില്ലെന്നത് അദ്ദേഹത്തിന്റെ ഗാന്ധി വിരുധ മനോഭാവത്തേയാണ് വെളിപ്പെടുത്തുന്നതെന്നും സുധീരൻ പറഞ്ഞു.

ഗാന്ധി ദർശൻ സമിതി ജില്ലാ പ്രസിഡന്റ് വഞ്ചിയൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - Pinarayi Vijayan should prove his sanctity through judicial investigation- VM Sudheeran.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.