തിരുവനന്തപുരം: പൊതുപ്രശ്നങ്ങളിൽ എല്ലാവരുമായി സഹകരിക്കാനാണ് സർക്കാർ ആഗ്രഹിച്ചതെങ്കിലും ദുരന്തഘട്ടത്തിൽ പോലും പ്രതിപക്ഷസമീപനം അതായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാറിെൻറ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള വാർത്തസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളമാകെ കണ്ടുകൊണ്ടിരിക്കുകയല്ലേ, എന്താണ് കഴിഞ്ഞ നാല് വർഷവും ഉണ്ടായതെന്ന്? എല്ലാറ്റിനെയും തകിടം മറിക്കുന്ന നിലയല്ലേ ഉണ്ടായത്. ഇതാണോ ഉത്തരവാദപ്പെട്ട പ്രതിപക്ഷം ചെയ്യേണ്ടത്. പ്രതിപക്ഷത്ത് നിന്ന് ചിലർ വന്ന് സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് പിന്തുണയുണ്ടെന്ന് അറിയിച്ചിരുന്നു. ഇതല്ലല്ലോ പ്രതിപക്ഷനേതൃത്വത്തിലെ മറ്റ് ചിലരുടെ സമീപനമെന്ന് അവരോട് പറഞ്ഞിട്ടുമുണ്ട്. കോൺഗ്രസ് നേതാക്കളാണോ അത് പറഞ്ഞത് എന്ന ചോദ്യത്തിന്, ‘കോൺഗ്രസ് നേതാക്കളല്ല, അവർക്കിടയിൽ ഇനിയത് പറഞ്ഞ് പ്രശ്നമുണ്ടാക്കേണ്ട’ എന്നായിരുന്നു മറുപടി.
പി.ജെ. ജോസഫ് സർക്കാറിന് പിന്തുണ അറിയിച്ചതിനെപ്പറ്റി ചോദിച്ചപ്പോൾ ‘അദ്ദേഹം ഇത് നേരത്തേയും പറഞ്ഞിട്ടുണ്ടെന്നും അതിന് അദ്ദേഹം ഇങ്ങോട്ടേക്ക് വരുന്നുവെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെ’ ന്നുമായിരുന്നു വിശദീകരണം. അവിടെനിന്ന് ആരെങ്കിലും വരുമോയെന്ന് നോക്കിനിൽക്കുന്നതല്ല എൽ.ഡി.എഫ് രീതി. ആരെയെങ്കിലും പ്രീണിപ്പിക്കാനോ ഇങ്ങോട്ടേക്ക് ആളെ കൂട്ടാനോ ശ്രമിക്കേണ്ട ആവശ്യമില്ല.
തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിെവക്കേണ്ടി വരുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. അതിനിനിയും മാസങ്ങളുണ്ട്. അപ്പോഴേക്കും േകാവിഡിെൻറ വ്യാപനസാധ്യത എവിടെയെങ്കിലുമൊരു നിലയിലെത്തും. നിയമസഭ െതരഞ്ഞെടുപ്പിനെക്കുറിച്ച് ഇപ്പോൾ പറയേണ്ടതില്ല. എൽ.ഡി.എഫിന് പ്രതികൂല സാഹചര്യമൊന്നും കാണുന്നില്ല.
ജനങ്ങൾ നല്ലനിലയിൽതന്നെ സർക്കാർ നടപടികളെ സ്വീകരിച്ചിട്ടുണ്ട്. ശബരിമല വിഷയം കേരളത്തിൽ ചിലർ ബോധപൂർവം ഉയർത്തിക്കൊണ്ടുവന്ന വിഷയമായിരുന്നു. അത് ശരിയല്ലെന്ന് അവർക്കുതന്നെ ബോധ്യമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.