േകാട്ടയം: സുപ്രധാന കേസുകളുടെ അന്വേഷണം ദിശതെറ്റിക്കാൻ ചില നവമാധ്യമങ്ങൾ ശ്രമിക്കുകയാണെന്നും ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നവമാധ്യമങ്ങൾ വ്യാപകമായി ഉൗഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.
അന്വേഷണ ഉദ്യോഗസസ്ഥരെ സമ്മർദത്തിലാക്കാനും നീക്കം ശക്തമാണ്. ഇതിനെ അതിജീവിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് കഴിയണം. ആവശ്യമെങ്കിൽ ഇതിനായി പ്രത്യേക പരിശീലനം പൊലീസുകാർക്ക് നൽകാൻ നടപടിയെടുക്കും. കോട്ടയത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്നാം മുറയടക്കം പ്രാകൃത അന്വേഷണരീതികൾ ഉപേക്ഷിച്ച് ശാസ്ത്രീയ രീതിയിൽ അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി നിർേദശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.