തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തില്‍ നിയമസഭയിൽ എസ്.എഫ്.ഐക്കായി ഉരുണ്ടുകളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണകക്ഷിയിൽപെട്ട വിദ്യാർഥി സംഘടനയുടെ പ്രവർത്തകർ എം.പി ഓഫിസ് അടിച്ചുതകർത്ത സംഭവം ശ്രദ്ധയിൽപെട്ടിരുന്നോയെന്ന പ്രതിപക്ഷ എം.എൽ.എമാരുടെ ചോദ്യത്തിന് 'ശ്രദ്ധയില്പെട്ടിട്ടി'ല്ലെന്നും എന്നാൽ അറസ്റ്റിലായ 29 പേരും വിദ്യാർഥി സംഘടന പ്രവർത്തകരാണെന്നുമാണ് ഷാഫി പറമ്പിൽ, സജീവ് ജോസഫ്, കെ. ബാബു, സനീഷ് കുമാർ ജോസഫ് എന്നിവരുടെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി.
രാഹുലിന്റെ ഓഫിസ് ആക്രമിച്ച സംഭവത്തെ എസ്.എഫ്.ഐയെ പാർട്ടി നേൃത്വവും തള്ളിപ്പറയുകയും എസ്.എഫ്.ഐ ജില്ല കമ്മിറ്റി പിരിച്ചുവിടുകയും ചെയതപ്പോഴാണ് എസ്.എഫ്.ഐയെ സംരക്ഷിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ മറുപടി.വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ ആക്രമിച്ചെന്ന് പറഞ്ഞ് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ ലഭിച്ച പരാതി അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ രക്ഷിക്കാനുള്ള വ്യാജ പരാതിയാണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അതിനാല്‍ ഇ.പിക്കെതിരെ കേസെടുക്കേണ്ട ആവശ്യമില്ലെന്നും പെലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ചില സംഘടനകൾ ആയുധ പരിശീലനം നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും നിയമവിരുദ്ധ പരിശീലനങ്ങൾ തടയാൻ കർശനനിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് തടയുന്നതിനുള്ള നിർദേശവും നൽകിയിട്ടുണ്ട്.
ലോക്കപ് മർദനം ഉൾപ്പെടെ മനുഷ്യാവകാശലംഘനങ്ങൾ തടയാൻ 520 പൊലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി കാമറകളും എല്ലാ ജില്ല ഓഫിസിലും പൊലീസ് ആസ്ഥാനത്തും കാമറ നിരീക്ഷണ സംവിധാനവും 2023 ഫെബ്രുവരി 23ന് മുമ്പ് സ്ഥാപിക്കും.
ഇതിന് 2021-22ൽ 11.89 കോടിയും 2022-23ൽ 480 ലക്ഷവും അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം ഓണ്‍ലൈനാക്കുന്ന നടപടി എന്‍.ഐ.സി സഹായത്തോടെ പുരോഗമിക്കുകയാണ്.
ആരോഗ്യ, റവന്യൂ വകുപ്പുകള്‍ ഓണ്‍ലൈനില്‍ സ്ഥലംമാറ്റം നടത്തിയിട്ടുണ്ട്. ആഭ്യന്തരവകുപ്പില്‍ 2016ന് ജനുവരിക്കുശേഷം 774 എല്‍.ഡി ഒഴിവ് ഉണ്ടായിട്ടുണ്ട്.
92 പുതിയ എല്‍.ഡി തസ്തിക സൃഷ്ടിച്ചു. സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചായി കുറയ്ക്കാന്‍ ഭരണപരിഷ്കാര കമീഷനും ശമ്പള കമീഷനും ശിപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും സര്‍ക്കാർ പരിഗണനയില്ലില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.