വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ പിങ്ക് പോളിങ് സ്റ്റേഷനുകളും

തിരുവനന്തപുരം: സമ്മതിദാന അവകാശവിനിയോഗ പ്രക്രിയയില്‍ വനിതാപ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി ജില്ലയില്‍ പിങ്ക് പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കും. ഓരോ നിയോജക മണ്ഡലത്തിലും ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള പോളിംഗ് സ്റ്റേഷനാണ് പിങ്ക് പോളിംഗ് സ്റ്റേഷനായി പരിഗണിക്കുക. പ്രത്യേക പരിശീലനംലഭിച്ച വനിതഉദ്യോഗസ്ഥര്‍ക്കാണ് ചുമതല നല്‍കുക. പൂർണമായും വനിതാ സൗഹൃദ രീതിയിലാകും ഇവയുടെ പ്രവര്‍ത്തനം.

ജില്ലയിലാകെ 55 (ഓരോ നിയോജകമണ്ഡലത്തിലും അഞ്ച് വീതം) പോളിങ് സ്റ്റേഷനുകളെ മോഡല്‍ പോളിങ് സ്റ്റേഷനുകളായും. സജ്ജീകരിക്കും. കുടിവെള്ളം, ഷെഡ്, ടോയ്ലറ്റുകള്‍, റാമ്പുകള്‍, ശുചിമുറിസൗകര്യം തുടങ്ങി എല്ലാ അടിസ്ഥാനസൗകര്യങ്ങളും മോഡല്‍ പോളിങ് സ്റ്റേഷനില്‍ ഉറപ്പുവരുത്തും. എല്ലായിടത്തുമെന്നപോലെ പ്രകൃതിസൗഹൃദ രീതിയിലാകും സംവിധാനങ്ങള്‍.

Tags:    
News Summary - pink polling stations to ensure women representation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.