കോഴിക്കോട്: ക്വാറൻറീനിൽ കഴിയാൻ തിരിച്ചെത്തുന്ന പ്രവാസികൾ പണം മുടക്കണമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പ്രവാസികൾ അനുവഭിക്കുന്ന മാനസിക വിഷമം സർക്കാർ മനസ്സിലാക്കിയിട്ടില്ല. ടിക്കറ്റെടുക്കാൻ തെന്ന പ്രവാസികളുടെ കൈയിൽ പണമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നാട്ടിലേക്ക് തിരിച്ചെത്താൻ പണം ഇല്ലാത്തതുകൊണ്ട് സംഘടനകൾ സ്പോൺസർ ചെയ്യുകയും പിരിവെടുക്കുകയും ചെയ്യുകയാണ് അവർക്ക് ടിക്കറ്റെടുക്കാൻ. അങ്ങനെ നാട്ടിലെത്തുമ്പോഴാണ് ക്വറൻറീൻ ചെലവ് അവർ തന്നെ വഹിക്കണമെന്ന് പറയുന്നത്.
ജോലി നഷ്ടപ്പെട്ടവർക്ക് ആറു മാസത്തെ ശമ്പളം കൊടുക്കുമെന്ന് ലോകകേരള സഭയുടെ സമയത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ്. ബജറ്റ് വിഹിതമായും സ്പെഷ്യൽ ഫണ്ടായും സംസ്ഥാന സർക്കാറിന് കേന്ദ്രം പണം നൽകിയിട്ടുണ്ട്. ആളുകൾ സംഭാവനയായും പണം നൽകി. ഇതെല്ലാം ഇക്കാര്യങ്ങൾക്ക് വേണ്ടി ചെലവഴിക്കണം -കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.