തി​രു​വ​ന​ന്ത​പു​രം: ഇ​ക്കൊ​ല്ലം പ്ല​സ്​ വ​ണ്ണി​ന്​ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ 20 ശ​ത​മാ​ന​വും തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ പ​ത്ത്​ ശ​ത​മാ​ന​വും സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. സ​ർ​ക്കാ​ർ-​എ​യ്​​ഡ​ഡ്​ ​സ്​​കൂ​ളു​ക​ളി​ലാ​കും വ​ർ​ധ​ന. അ​ൺ എ​യ്​​ഡ​ഡി​ൽ വ​ർ​ധ​ന​യു​ണ്ടാ​കി​ല്ല. മു​ന്നാ​ക്ക​ക്കാ​രി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം​നി​ൽ​ക്കു​ന്ന​വ​ർ​ക്ക്​​ പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ൽ സം​വ​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ തീ​രു​മാ​ന​മാ​യി​ല്ല.

നി​ബ​ന്ധ​ന​ക​ൾ​ക്ക്​ വി​ധേ​യ​മാ​യാ​കും വ​ർ​ധ​ന. കാ​സ​ർ​കോ​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ 20 ശ​ത​മാ​ന​വും മ​റ്റ്​ ജി​ല്ല​ക​ളി​ൽ പ​ത്ത്​ ശ​ത​മാ​ന​വും വ​ർ​ധി​ക്കും. വ​ർ​ധി​ക്കു​ന്ന സീ​റ്റു​ക​ളി​ൽ അ​ധി​ക സാ​മ്പ​ത്തി​ക​ബാ​ധ്യ​ത വ​രാ​തെ​യും നി​ല​വി​ലെ ഏ​കാ​ജാ​ല​ക സം​വി​ധാ​ന​ത്തി​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കി​യു​മാ​കും വ​ർ​ധ​ന. നി​ല​വി​ൽ 50 വി​ദ്യാ​ർ​ഥി​ക​ളു​ള്ള ബാ​ച്ചു​ക​ളി​ൽ 20 ശ​ത​മാ​നം വ​ർ​ധി​ച്ചാ​ൽ പ​ത്ത് സീ​റ്റു​ക​ൾ വീ​തം അ​ധി​ക​മു​ണ്ടാ​കും. 10 ശ​ത​മാ​ന​മാ​ണെ​ങ്കി​ൽ അ​ഞ്ച്​ സീ​റ്റും. വി​ദ്യാ​ർ​ഥി​ക​ൾ പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന്​ നേ​രി​ടു​ന്ന സീ​റ്റ് ക്ഷാ​മ​ത്തി​ന് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ആ​വ​ർ​ത്തി​ക്കു​ന്ന​താ​ണ് ആ​നു​പാ​തി​ക സീ​റ്റ് വ​ർ​ധ​ന.അ​ര​ല​ക്ഷ​േ​ത്താ​ളം സീ​റ്റു​ക​ളു​ടെ വ​ർ​ധ​ന ഇ​തി​ലൂ​ടെ ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്.

നി​ല​വി​ൽ സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ൺ​എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക​ളി​ലാ​യി 361746 സീ​റ്റു​ക​ളാ​ണു​ള്ള​ത്. 819 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലാ​യി 2824 ബാ​ച്ചു​ക​ളും 846 എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലാ​യി 3304 ബാ​ച്ചു​ക​ളും. ഇ​ത്ത​വ​ണ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ പാ​സാ​യ​ത് 4.18 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ഇൗ ​വ​ർ​ഷം സ്​​റ്റേ​റ്റ് സി​ല​ബ​സി​ൽ പ്ല​സ് വ​ൺ പ​ഠ​ന​ത്തി​ന് ഇ​ത​ര സി​ല​ബ​സി​ൽ നി​ന്നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം അ​ഞ്ച് ല​ക്ഷം ക​വി​ഞ്ഞേ​ക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.