തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറികളിൽ 20 ശതമാനം ആനുപാതിക സീറ്റ് വർധനക്ക് ശിപാർശ. പൊതുവിദ്യാഭ്യാസ വകുപ്പിെൻറ ശിപാർശ അടുത്ത മന്ത്രിസഭ യോഗം പരിഗണിച്ചേക്കും. നിലവിൽ 50 വിദ്യാർഥികളുള്ള ബാച്ചുകളിൽ 20 ശതമാനം വർധനയോടെ പത്ത് സീറ്റുകൾ വീതം വർധിക്കും.
വടക്കൻ ജില്ലകളിലെ വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനത്തിന് നേരിടുന്ന സീറ്റ് ക്ഷാമത്തിന് താൽക്കാലിക പരിഹാരമെന്നനിലയിൽ ഏതാനും വർഷങ്ങളായി ആവർത്തിക്കുന്നതാണ് ആനുപാതിക സീറ്റ് വർധന. നിലവിൽ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് ഹയർസെക്കൻഡറികളിലായി 3,61,746 സീറ്റുകളാണുള്ളത്. 819 സർക്കാർ സ്കൂളുകളിലായി 2824 ബാച്ചുകളാണുള്ളത്. ഇതിൽ 20 ശതമാനം സീറ്റ് വർധന വഴി 28,240 സീറ്റുകൾ സർക്കാർ സ്കൂളുകളിൽ വർധിക്കും. 846 എയ്ഡഡ് സ്കൂളുകളിലായി 3304 ബാച്ചുകളാണുള്ളത്. 20 ശതമാനം സീറ്റ് വർധനവഴി ഇതിൽ 33,040 സീറ്റുകളും വർധിക്കും. മൊത്തം 61,280 സീറ്റുകളാകും വർധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.