തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം സംബന്ധിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. ജൂൺ ആറിനാണ് യോഗം. കഴിഞ്ഞവർഷം ഉണ്ടായിരുന്ന സീറ്റുകളുമായി ഈ വർഷവും പ്രവേശന നടപടികൾ തുടങ്ങാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.
കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂർ ജില്ലകളിലെ സീറ്റ് ക്ഷാമം പരിഹരിക്കാൻ അധിക ബാച്ചുകൾ അനുവദിക്കണമെന്നും കുട്ടികളില്ലാത്ത ബാച്ചുകൾ ഈ ജില്ലകളിലേക്ക് മാറ്റിനൽകണമെന്നും സർക്കാർ നിയോഗിച്ച പ്രഫ. കാർത്തികേയൻ നായർ കമ്മിറ്റി ശിപാർശ ചെയ്തെങ്കിലും നടപടിയുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.