ബാലുശ്ശേരി: പുഴയിൽ മുങ്ങിയ കുടുംബത്തിലെ മൂന്നുപേരുടെ ജീവൻ രക്ഷിച്ച പ്ലസ് ടു വിദ്യാർഥിനിക്ക് നാടിെൻറ ആദരം. കോട്ടൂർ പഞ്ചായത്തിലെ വാകയാട് 13ാം വാർഡിലെ തെക്കയിൽ രാധ (52), മകൾ രാജുല (33), രാജുലയുടെ മകൻ ആദിദേവ് (അഞ്ച്) എന്നിവരാണ് അയൽവാസിയായ പുതിയോട്ടിൽ ചന്ദ്രെൻറ മകൾ വിസ്മയയുടെ (17) ധീരതയിൽ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
കഴിഞ്ഞ ഏപ്രിൽ എട്ടിന് രാവിലെ എട്ടരയോടെയാണ് സംഭവം. രാമൻപുഴയിലെ പടത്ത് കടവ് ഭാഗത്തുനിന്ന് തുണി അലക്കുകയായിരുന്നു രാധയും രാജുലയും. കല്ലിൽ ഇരിക്കുകയായിരുന്ന ആദിദേവ് പുഴയിലേക്ക് വീഴുകയായിരുന്നു. ആദിദേവ് കയത്തിൽ മുങ്ങുന്നതുകണ്ട്് രാധയും പുഴയിലേക്ക് ചാടി. രാധയും മുങ്ങിയതോടെ ഇരുവരേയും രക്ഷിക്കാൻ രാജിലയും ചാടി. എന്നാൽ, മൂവരും മുങ്ങുകയായിരുന്നു. സമീപത്തുനിന്ന് കുളിക്കുകയായിരുന്ന വിസ്മയയും തെക്കയിൽ നിഷയും മകൾ ആതിരയും ഇതു കാണുകയും നീന്തി എത്തിയ വിസ്മയ അതിസാഹസികമായി മൂവരെയും പിടിച്ചുകയറ്റുകയുമായിരുന്നു.
വാകയാട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് വിസ്മയ. നടുവണ്ണൂരിലെ ഓട്ടോ ൈഡ്രവറായ ചന്ദ്രെൻറയും രമയുടേയും ഏകമകളാണ്. പിതാവിെൻറ ഉടമസ്ഥതയിലുള്ള അഞ്ച്്് സെൻറ് സ്ഥലത്ത് സർക്കാറിൽനിന്നു ലഭിച്ച രണ്ടു ലക്ഷം രൂപയും നാട്ടുകാരുടേയും മറ്റു സംഘടനകളുടേയും സഹായവും ഉപയോഗിച്ച് വീട് നിർമാണം തുടങ്ങിയിട്ടുണ്ടെങ്കിലും സാമ്പത്തിക പ്രയാസം കാരണം പണി പൂർത്തീകരിക്കാനായിട്ടില്ല. വീടിനു സമീപത്തുള്ള വാടകയില്ലാത്ത ഒരു വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. മൂന്നുപേരെ രക്ഷിച്ച വിവരം ഇതുവരെ പ്രദേശത്ത്് ഒതുങ്ങിയെന്നല്ലാതെ പുറംലോകം അറിഞ്ഞിരുന്നില്ല. വിസ്മയ കുടുംബശ്രീയും നവജോതി കുടുംബശ്രീയും വിസ്മയയെ അനുമോദിച്ചു. ജീവൻ തിരിച്ചുകിട്ടിയ കുടുംബം ഉപഹാരവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.