കല്പറ്റ: അമ്പലവയല്‍ പോക്സോ കേസ് ഇരയെ എ.എസ്.ഐ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് അതിജീവിതയുടെ കുടുംബം. ഒളിവില്‍ കഴിയുന്ന എ.എസ്.ഐയെ ഇതുവരെ പിടികൂടാനായിട്ടില്ല. ആദിവാസികള്‍ ആയതുകൊണ്ടാണ് തങ്ങള്‍ക്ക് നീതി ലഭിക്കാത്തതെന്നും കുടുംബം ആരോപണമുന്നയിച്ചു. ഈ അന്വേഷണത്തില്‍ വിശ്വാസമില്ല. സംഭവം പുറത്തുപറയരുതെന്ന് പൊലീസ് മകളോട് ആവശ്യപ്പെട്ടെന്നും കുടുംബം ആരോപിച്ചു.
കഴിഞ്ഞ ജൂലൈ 26ന് പോക്സോ കേസില്‍ ഇരയായ 17കാരിയെ ഊട്ടിയില്‍ തെളിവെടുപ്പിന് കൊണ്ടുപോയ സമയത്ത് അമ്പലവയല്‍ സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ടി.ജെ. ബാബു ഉപദ്രവിച്ചെന്നാണ് കേസ്.
സംഭവത്തില്‍ സ്വമേധയാ കേസെടുത്ത എസ്.സി-എസ്.ടി കമീഷന് ജില്ല പൊലീസ് മേധാവിയോട് 10 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എ.എസ്.ഐയെ സസ്പെന്‍ഡ് ചെയ്തിരുന്നു.
അതേസമയം, നിലവില്‍ ഒളിവില്‍ കഴിയുന്ന ബാബുവിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പൊലീസ് നല്കുന്ന വിശദീകരണം. തെളിവെടുപ്പിന് കൊണ്ടുപോയ സംഘത്തില്‍ ഉണ്ടായിരുന്ന എസ്.ഐ സോബിന്‍, വനിത പൊലീസ് ഉദ്യോഗസ്ഥ പ്രജുഷ എന്നിവര്‍ക്കെതിരെയും വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.