മലപ്പുറം: ഒടുവിൽ 14കാരിയായ പോക്സോ അതിജീവിതക്ക് ഒന്നരവയസുള്ള മകനെ തിരിച്ചു കിട്ടി. കുഞ്ഞിന് മുലപ്പാൽ നിഷേധിക്കപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നിരുന്നു.
അഞ്ചുമാസമായി മലപ്പുറം മഞ്ചേരിയിലെ അഭയകേന്ദ്രത്തിൽ കഴിയുകയാണ് പെൺകുട്ടി. പെൺകുട്ടിയെയും കുഞ്ഞിനെയും സംരക്ഷിക്കാൻ തയാറാണെന്ന് കാണിച്ച് പിതൃസഹോദതി ശിശുക്ഷേമ സമിതിക്ക് അപേക്ഷ നൽകിയിരുന്നു. തുടർന്ന് അടുത്ത ബന്ധുവിനൊപ്പം താമസിക്കാൻ പെൺകുട്ടിക്ക് അനുമതി ലഭിച്ചു. എന്നാൽ ഒന്നര വയസുള്ള മകനെ ഒപ്പം കൂട്ടാൻ അനുവദിച്ചില്ല.
അഞ്ചാം ക്ലാസ് വരെ മാത്രം സ്കൂളിൽ പോയ പെൺകുട്ടിയെ കൊണ്ട് പ്രായപൂർത്തിയാകും വരെ കുട്ടിയെ തനിച്ചു താമസിക്കാൻ തയാറാണെന്ന് എഴുതി വാങ്ങിയതായും പരാതി ഉയർന്നു. സംഭവം വിവാദമായതോടെ ശിശുക്ഷേമ സമിതി കുഞ്ഞിനെ അതിജീവിതക്ക് വിട്ടുനൽകാൻ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.