തിരുവനന്തപുരം: ഭരണത്തിനും മുന്നണിക്കും മാത്രമല്ല, പാർട്ടിക്ക് ദേശീയതലത്തിൽ തന്നെ പ്രതിച്ഛായ നഷ്ടമുണ്ടാക്കിയ പൊലീസ് ആക്ട് ഭേദഗതി പിൻവലിച്ച് വിവാദത്തിൽനിന്ന് തലയൂരുേമ്പാഴും മുഖ്യമന്ത്രിയുടെയും ആഭ്യന്തരവകുപ്പിെൻറയും ചെയ്തികൾ ചോദ്യമായി തന്നെ നിലനിൽക്കുന്നു.
പാർട്ടിയുടെ മേൽനോട്ടത്തിൽ നടക്കുന്ന ഭരണമെന്ന സി.പി.എം നിലപാടുതന്നെ കൊഴിഞ്ഞുവീഴുന്നതാണ് പിണറായി വിജയൻ സർക്കാറിെൻറ കാലത്ത് കണ്ടത്. ഇടക്ക് രാഷ്ട്രീയ നിയമനം നടത്തി മുഖ്യമന്ത്രിക്ക് 'കടിഞ്ഞാൺ' ഇടാൻ ശ്രമിെച്ചങ്കിലും അത് നീണ്ടില്ല.
ഒടുവിൽ വിവാദ ഒാർഡിനൻസിെൻറ പേരിൽ കേന്ദ്ര നേതൃത്വം ഇടപെട്ട് 'തിരുത്തിച്ചു'വെന്ന് മാധ്യമങ്ങൾ വിശേഷിപ്പിക്കുേമ്പാഴും പിണറായി വിജയനെയും സി.പി.എം സംഘടന സംവിധാനത്തെയും അറിയുന്നവർ അത് മുഖവിലക്കെടുക്കുന്നില്ല.
അടിയന്തരാവസ്ഥക്കാലത്ത് പൊലീസിെൻറ ക്രൂരമർദനത്തിനിരയായ സി.പി.എം നേതാവ് ഭരണ തലപ്പെത്തത്തുേമ്പാൾ അതേ മർദനോപകരണത്തിെൻറ വിധേയനായി മാറിയെന്ന ആക്ഷപം നാലരവർഷമായി സി.പി.എമ്മിലും പുറത്തും ചർച്ചയാണ്.
പൊലീസിനെ കൈവിട്ട് സംരക്ഷിെച്ചന്ന സി.പി.എം ആക്ഷേപം കേട്ട കെ. കരുണാകരൻ പോലും പൊലീസിനെ കൈപ്പിടിയിൽ നിർത്തിയിരുന്നു. കരുണാകരെൻറ വിശ്വസ്തനായി അറിയപ്പെട്ട ഉന്നത ഉദ്യോഗസ്ഥൻ പിണറായിയുടെ ഉപദേശകനാകുന്നതും കാണേണ്ടിവന്നു. സി.പി.എം സെക്രേട്ടറിയറ്റിെന പോലും വിശ്വാസത്തിലെടുക്കാത്തതുമൂലമാണ് വിവാദ പൊലീസ് ആക്ട് ഭേദഗതി മൂലമുണ്ടായ വലിയ നാണക്കേടുണ്ടായതെന്ന് പറയുന്നവർ ഏറെയാണ്.
കേന്ദ്ര നേതൃത്വം സമയോചിതം ഇടപെട്ട് തിരുത്തിച്ചില്ലെങ്കിൽ പ്രതിച്ഛായ നഷ്ടം ഇനിയുമുണ്ടാകുമെന്ന് വിശ്വസിക്കുന്നവരും ഏറെ. സീതാറാം യെച്ചൂരിയുടെയും എം.എ. ബേബിയുടെയും വാക്കുകളിലെ അനിഷ്ടവും ഇതാണ് സൂചിപ്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഏറ്റുമുട്ടൽ കൊലപാതകത്തിെനതിരായിട്ടും സർക്കാർ അധികാരത്തിൽ വന്നശേഷം എട്ട് മാവോവാദികളെ വെടിവെച്ചുകൊന്നു.
യു.എ.പി.എയെ ദേശീയതലത്തിൽ എതിർത്തിട്ടും സി.പി.എം അംഗങ്ങളും യുവാക്കളുമായ അലനും താഹയും പത്ത് മാസത്തോളം അതേ ഭീകരനിയമം പ്രകാരം ജയിലിൽ കിടന്നു. സി.പി.എം നേതൃത്വത്തിൽ തന്നെ രണ്ടഭിപ്രായം ഉണ്ടായിട്ടും മുഖ്യമന്ത്രി പിടിച്ച വഴിയിൽ തന്നെ പാർട്ടിയും ഭരണവും പോയി.
ഇടതുപക്ഷ നയങ്ങൾക്ക് വിരുദ്ധമായ നിലപാട് തുടർച്ചയായി ആഭ്യന്തര വകുപ്പ് കൈക്കൊള്ളുേമ്പാഴും വീഴ്ചകൾ തുടരുേമ്പാഴും വിവാദ ഉപദേശകൻ ഉൾപ്പെടെ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.