അപ്പുണ്ണിയുടെ മൊഴി വിശ്വസിക്കുന്നില്ലെന്ന് പൊലീസ്

കൊച്ചി: നടിയെ അക്രമിച്ച കേസിൽ ദിലീപിന്‍റെ മാനേജർ അപ്പുണ്ണി നൽകിയ മൊഴി വിശ്വസിക്കാനാവില്ലെന്ന് പൊലീസ്. തെളിവ് അടങ്ങിയ ഫോൺ നശിപ്പിച്ചെന്ന അഭിഭാഷകരുടെ മൊഴി കണക്കിലെടുക്കാനാകില്ല. അപ്പുണ്ണിക്കെതിരെ അന്വേഷണം നടക്കുന്നു. ഇക്കാര്യങ്ങൾ പൊലീസ് സത്യവാങ്മൂലത്തിൽ ഹൈകോടതിയെ അറിയിക്കും.

 അന്വേഷണ സംഘത്തിനും പൊലീസിനും എതിരെ ദിലീപ് ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ  എതിർത്താണ് ഹൈകോടതിയിൽ മറുപടി സത്യവാങ്മൂലം നൽകുക. സത്യാവാങ്മൂലത്തിൽ ഉൾപെടുത്തേണ്ട കാര്യങ്ങൾ പൊലീസ് തയാറാക്കിക്കൊണ്ടിരിക്കുകയാണ്.

പൾസർ സുനി കത്തയച്ചതിനെക്കുറിച്ച് ദിലീപ് തനിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ഡി.ജി.പി ​േലാക്​നാഥ്​ ബെഹ്റ വ്യക്തമാക്കിയ സാഹചര്യത്തിലാണ് പൊലീസ് ശക്തമായി രംഗത്തെത്തുന്നത്. പൾസർ സുനി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് പറയുന്നതിൽ പൊലീസിന് മറുപടിയുണ്ട്. നാദിര്‍ഷക്ക് ആദ്യ ഫോണ്‍ വിളി എത്തിയത് മാര്‍ച്ച് 28നാണ്. ദിലീപ് പരാതി നല്‍കിയത് ഏപ്രില്‍ 22 നും. ഡി.ജി.പിക്ക് ലഭിച്ച വാട്‌സ് ആപ്​ സന്ദേശം പരാതിയായി കണക്കാക്കാനുമാകില്ല. ഈ സംഭവങ്ങള്‍ക്ക് മുമ്പ് തന്നെ ദിലീപും നാദിര്‍ഷയും നിരീക്ഷണത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഭീഷണിപ്പെടുത്തുന്നുവെന്ന് തോന്നിയെങ്കിൽ എന്തുകൊണ്ടാണ് പരാതി നല്‍കാന്‍ 26 ദിവസമെടുത്തതെന്ന് പൊലീസ് ചോദിക്കുന്നു. ദിലീപ് മാർച്ച് മുതൽ ശക്തമായ നിരീക്ഷണത്തിലായിരുന്നു. അന്വേഷണത്തി​​​​െൻറ ആദ്യ ഘട്ടത്തിൽ തന്നെ ദിലീപിനെതിരെ പ്രതികളിൽനിന്ന് മൊഴി ലഭിച്ചിരുന്നു. ഇതി​​​​െൻറ അടിസ്ഥാനത്തിൽ തെളിവ് ശേഖരിച്ചും കൂടുതൽ ആളുകളെ ചോദ്യം ചെയ്തുമാണ് അറസ്​റ്റിലേക്ക് എത്തിയതെന്ന് പൊലീസ് പറയുന്നു.

 

Tags:    
News Summary - Police Not clean Cheat-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.