ഹോം വർക്ക്​ ചെയ്യാൻ മറക്കണ്ട; ചൂരലുപേക്ഷിച്ചാണ്​ ഈ പൊലീസുകാരി ചോക്കെടുത്തത്​​

പരപ്പനങ്ങാടി: നാലു വർഷമായി അണിഞ്ഞ കാക്കിയൂരിവെച്ച് വനിത സിവിൽ പൊലിസ് ഓഫീസർ അധ്യാപനത്തിലേക്ക്. താനൂർ പൊലിസ് സ്​റ്റേഷനിലെ വനിത സിവിൽ പൊലിസ് ഓഫീസറും പരപ്പനങ്ങാടി പുത്തൻ പിടിക സ്വദേശിയുമായി ജിജി യാണ് കാക്കിയും ലാത്തിയും വേണ്ടെന്ന് വെച്ച് അക്ഷരങ്ങളുടെ ലോകത്തേക്ക്​ കൂടുമാറിയത്.

തൃക്കുളം ഗവ: ഹൈസ്ക്കൂളിൽ സുവോളജി അധ്യാപികയായാണ് ജിജിയുടെ ഔദോഗിക കൂടു മാറ്റം. കാക്കി സമ്മാനിച്ച ആത്മവിശ്വാസം അധ്യാപനത്തിന് കരുത്താകുമെന്ന് ജിജി പറഞ്ഞു. നിറമറതൂർ ഗ്രാമ പഞ്ചായത്തിലെ അവിശ്വാസ പ്രമേയ ചർച്ചക്ക് സുരക്ഷയൊരുക്കിയാണ് അവസാനത്തെ സേനാ കർത്തവ്യം പൂർത്തീകരിച്ച് ഇവർ കാക്കി അഴിച്ചു വെച്ചത്.

2017 ൽ ആദ്യ വനിത ബെറ്റാലിയനിൽ സേനാംഗമായിറങ്ങിയ ജിജി രണ്ടു വർഷമായി താനൂർ പൊലിസ് സ്റ്റേഷനിലായിരുന്നു സേവനം . പരപ്പനങ്ങാടി പുത്തൻ പിടിക സ്വദേശിയും " മെട്രോ വാർത്ത സർക്കുലേഷൻ മാനേജറുമായ അച്ചം വീട്ടിൽ ജിത്തുവിന്‍റെ ഭാര്യയാണ്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.