ശബരിമല: ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറക്കണമെന്ന ആവശ്യവുമായി പൊലീസ്. നിലവിലെ പ്രതിദിന വെര്‍ച്വല്‍ ക്യൂ ബുക്കിങ് 1,20,000മാണ്. ഇത് 80,000 ആക്കണമെന്നാണ് ആവശ്യം. ഇതേ ആവശ്യം തന്നെ മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിലും പൊലീസ് അവതരിപ്പിക്കും.
വെര്‍ച്വല്‍ക്യൂ വഴി ദര്‍ശനത്തിന് എത്തുന്നതിന് പുറമെ സ്പോട്ട് ബുക്കിങ് വഴി പതിനായിരക്കണക്കിന് ആള്ക്കാർ എത്തിയതോടെ സന്നിധാനത്തെ തിരക്ക് നിയന്ത്രണാതീതമാകുകയായിരുന്നു.
കഴിഞ്ഞദിവസം മരക്കൂട്ടത്ത് തിരക്കിൽപെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ദേവസ്വം കമീഷണര്‍ക്ക് നല്‍കും. ശബരിമലക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലധികം പേര് എത്തിയതാണ് ക്രമാതീതമായ തിരക്കിന് ഇടയാക്കിയതെന്ന് എ.ഡി.ജി.പിയും ശബരിമല പൊലീസ് ചീഫ് കോഓഡിനേറ്ററുമായ എം.ആര്. അജിത്കുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.