കൊച്ചി: മലപ്പുറം എസ്.പി ആയിരുന്ന സുജിത് ദാസ് അടക്കം ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ ആരോപണക്കേസിലെ പൊലീസ് ഉദ്യോഗസ്ഥന്‍റെ അപ്പീൽ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. 2022ലെ സംഭവത്തിൽ ഇനിയും കേസെടുത്തില്ലെന്ന യുവതിയുടെ ഹരജിയിൽ മജിസ്ട്രേറ്റിനോട് അന്വേഷിക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടത് ചോദ്യം ചെയ്ത് ആരോപണവിധേയനായ സി.ഐ വിനോദ് വലിയാറ്റൂർ നൽകിയ അപ്പീൽ ഹരജിയാണ് ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റിയത്.
കേസ് തീർപ്പാകും വരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യില്ലെന്ന ഉറപ്പ് സർക്കാർ കോടതിക്ക് നൽകി. നവംബർ 13ന് കോടതി വിധി പറഞ്ഞേക്കും.വിനോദിന് പുറമെ മലപ്പുറം മുൻ എസ്.പി സുജിത് ദാസ്, ഡിവൈ.എസ്.പി വി.വി. ബെന്നി എന്നിവർക്കെതിരെയാണ് യുവതി ബലാത്സംഗ പരാതി ഉന്നയിച്ചത്. പരാതി പരിഗണിച്ച മജിസ്ട്രേറ്റിന്‍റെ റിപ്പോർട്ട് അടക്കം കണക്കിലെടുത്താണ് സിംഗിൾ ബെഞ്ച് ഉത്തരവുണ്ടായത്. ഇതിനെതിരെയാണ് സി.ഐ അപ്പീൽ നൽകിയത്.
സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമായി തെറ്റാണെന്നായിരുന്നു വാദം. വീടിന്‍റെ അവകാശ തർക്കത്തിന് പരിഹാരം തേടി ചെന്ന തന്നെ പൊലീസ് ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.