പോപുലര്‍ ഫ്രണ്ട് ജപ്തി നടപടികൾ നാളെ പൂര്‍ത്തിയാകും -മന്ത്രി കെ. രാജന്‍

കൊച്ചി: പോപുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് നഷ്ടം ഈടാക്കാൻ നേതാക്കളുടെ സ്വത്ത് ജപ്തി ചെയ്യുന്ന നടപടി തിങ്കളാഴ്ച പൂര്‍ത്തിയാകുമെന്ന് മന്ത്രി കെ. രാജന്‍. കൊച്ചിയില്‍ സാഹിത്യകാരന്‍ സി. രാധാകൃഷ്ണനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ആഭ്യന്തര വകുപ്പിന്റെ അഭ്യര്‍ഥനപ്രകാരമുള്ള ജപ്തി നടപടികള്‍ പുരോഗമിക്കുകയാണ്. കോടതി നിര്‍ദേശപ്രകാരമാണ് ഈ നടപടികള്‍. ഇതുമായി ബന്ധപ്പെട്ട് ലഭ്യമായ വിവരങ്ങളുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കും. റവന്യൂ റിക്കവറിയുടെ 35 ാം ചട്ടം പ്രകാരമുള്ള നടപടിക്രമങ്ങളാണിത്​.

പൊതുമുതൽ നശിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കോടതി നിര്‍ദേശപ്രകാരം മാത്രമേ കണ്ടുകെട്ടാനാകൂ. റവന്യൂ റിക്കവറി ചട്ടത്തിലെ 7, 34 സെക്ഷന്‍ പ്രകാരമാണ് നടപടിയെടുക്കേണ്ടത്. എന്നാല്‍, കണ്ടുകെട്ടൽ നടപടികൾ നേരിട്ട് ചെയ്യാൻ ഹൈകോടതി പ്രത്യേകമായി നിര്‍ദേശിച്ചതിനാലാണ് ഈ രീതി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Popular Front confiscation proceedings will be completed tomorrow says Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.