പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവ് എം.കെ. അഷ്‌റഫ്‌ ഡൽഹിയിൽ അറസ്റ്റിൽ

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം എം.കെ. അഷ്‌റഫ്‌ ഡൽഹിയിൽ അറസ്റ്റിൽ. എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റാണ് ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തിയ ശേഷം അഷ്റഫിനെ അറസ്റ്റ് ചെയ്തത്. നിക്ഷേപ പദ്ധതികൾക്കായി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്.

അതേസമയം, എം.കെ. അഷ്‌റഫിന്റെ അറസ്റ്റിന് പിന്നിൽ ആർ.എസ്.എസിന്റെ ഗൂഢാലോചനയാണെന്നും ഇ.ഡിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും എസ്.ഡി.പി.ഐ പ്രസിഡൻറ് സി.പി. മുഹമ്മദ് ബഷീർ ആരോപിച്ചു. സത്യസന്ധമായ അന്വേഷണം എസ്.ഡി.പി.ഐ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Popular Front state leader MK Ashraf arreseted in delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.