കോഴിക്കോട്: അടക്ക കർഷകർക്ക് ഉപകാരപ്രദമാകുന്ന 'വണ്ടർ ക്ലൈംബർ' കണ്ടെത്തിയ പ്രകാശൻ തട്ടാരിക്ക് മികച്ച ഇന്നവേഷൻ അവാർഡ്.
കർഷകർക്കും കാർഷിക മേഖലക്കും ഉപകാരപ്രദമാകുന്ന കണ്ടുപിടിത്തം നടത്തിയ കർഷകർക്ക് നൽകുന്നതാണ് ഇന്നവേഷൻ അവാർഡ്. ഒരു ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് അവാർഡ്.
ആൾ കമുകിൽ കയറാതെ അടക്ക പറിക്കുന്നതിനുള്ള ഉപകരണമാണ് വണ്ടർ ക്ലൈംബർ. അടക്ക പറിക്കാനും മരുന്ന് തളിക്കാനുമെല്ലാം ഇതുതന്നെ ഉപയോഗിക്കാം. ഇന്ധനമോ വൈദ്യുതിയോ ആവശ്യമില്ലാതെ കപ്പിയും കയറും ഉപയോഗിച്ചാണ് യന്ത്രം പ്രവർത്തിപ്പിക്കുക. കയറുകൾ വലിച്ച് യന്ത്രത്തെ മരത്തിൽ ഏതു ദിശയിലേക്ക് തിരിക്കാനും സാധിക്കും. അടക്കാക്കുലകൾ യന്ത്രത്തിലെ 'വി' ക്ലാമ്പിൽ തൂക്കി താഴെയിറക്കാം.
2012ലാണ് പ്രകാശൻ യന്ത്രം കണ്ടുപിടിച്ചത്. നേരത്തേ, 2010ൽ തെങ്ങിൽ കയറുന്ന യന്ത്രം നിർമിച്ചിരുന്നു. അത് ഉപയോഗിക്കാൻ ബുദ്ധിമുട്ടായതിനാൽ വേണ്ടെന്ന് വെച്ചു. ആ സമയത്താണ് സ്വന്തം കമുക് തോട്ടത്തിൽനിന്ന് അടക്ക പറിക്കുന്നതിനായി തെങ്ങുകയറുന്ന യന്ത്രത്തെ കുറേക്കൂടി മാറ്റി വണ്ടർ ക്ലൈംബർ എന്ന പേരിൽ അടക്കപറി യന്ത്രം നിർമിച്ചത്. മായനാട് എ.യു.പി സ്കൂളിന് സമീപം പ്രകാശ് െടക് എന്ന കമ്പനി സ്ഥാപിച്ച് യന്ത്രം നിലവിൽ വ്യവസായികാടിസ്ഥാനത്തിൽ വിൽക്കുന്നുണ്ട്.
അടക്കപറി യന്ത്രത്തിെൻറ കണ്ടുപിടിത്തത്തിന് 2013ൽ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി, ആൻഡ് എൻവയൺമെൻറിെൻറ റൂറൽ ഇന്നവേഷൻ മീറ്റ് അവാർഡും ലഭിച്ചിട്ടുണ്ട്. വിൽപന നികുതി വകുപ്പിൽനിന്ന് വിരമിച്ച പ്രകാശൻ ഇേപ്പാൾ കൃഷിയും കച്ചവടവുമായി സജീവമാണ്. ഭാര്യ പ്രീതറാണിയും സോഫ്റ്റ്വെയർ എൻജിനീയർമാരായ മക്കൾ പ്രജിത്തും പ്രശോഭുമടങ്ങുന്നതാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.