ഗർഭിണിയെ വയറിന്​ ചവിട്ടിപ്പരിക്കേൽപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ

പെരുമ്പടപ്പ് (മലപ്പുറം): നിരവധി കേസുകളിലെ പ്രതികളും പാലപ്പെട്ടിയിലെ വീട്ടിൽ അതിക്രമിച്ച് കയറി ഗർഭിണിയായ യുവതിയെ ഉൾപ്പെടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽ കഴിയുകയും ചെയ്​ത രണ്ടുപേരെ പെരുമ്പടപ്പ് സി.ഐ കേഴ്സൺ മാർക്കോസിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പാലപ്പെട്ടി സ്വദേശികളായ കാക്കത്തറയിൽ അജ്മൽ (18), കാക്കതറയിൽ മുഹമ്മദ് സിയാദ് (19) എന്നിവരാണ് പിടിയിലായത്.

ജുവനൈൽ ആയിരിക്കുമ്പോൾ തന്നെ കൊലപാതകശ്രമം, ബൈക്ക് ആക്രമണം ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ഇവർ പെരുമ്പടപ്പ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. 2020 ഡിസംബറിൽ വീട്ടിൽ അതിക്രമിച്ച് കയറി ഗർഭിണിയായ യുവതിയുടെ വയറ്റിൽ ചവിട്ടി പരിക്കേൽപ്പിച്ച ഇവർ അമ്പലപ്പുഴയിൽ ഒളിവിൽ കഴ​ിയുകയായിരുന്നു.

ഇരുവരെയും രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്​ അറസ്റ്റ് ചെയ്യുന്നത്​. പെരുമ്പടപ്പ് എസ്.ഐമാരായ അനൂപ്, സുരേഷ്, സി.പി.ഒമാരായമാരായ അനിൽ, രഞ്ജിത്ത് വിഷ്ണു, സുനിൽ, വിനീത്, റിനേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Pregnant woman kicked in abdomen; Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.