കൊച്ചി: ഡോക്ടർമാർക്കും മജിസ്ട്രേറ്റുമാർക്കും മുന്നിൽ പ്രതികളെ ഹാജരാക്കുമ്പോൾ പാലിക്കാൻ പൊലീസ് തയാറാക്കിയ കരട് പ്രോട്ടോകോൾ കൂടുതൽ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി അന്തിമമാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഉപഹരജി.
മലപ്പുറം താനാളൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ. പ്രതിഭയാണ് ഇത് നൽകിയത്. കൊട്ടാരക്കരയിൽ ഡോ. വന്ദനദാസ് കുത്തേറ്റ് മരിച്ച സംഭവത്തെത്തുടർന്ന് ഹൈകോടതി സ്വമേധയാ പരിഗണിക്കുന്ന ഹരജിയിലാണ് ഡോ. പ്രതിഭയുടെ ഉപഹരജി.
പ്രോട്ടോകോൾ ചർച്ച ചെയ്യാൻ ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലും ഇവർ പങ്കെടുത്തിരുന്നു. മെഡിക്കൽ കോളജുകളടക്കമുള്ള സർക്കാർ ആശുപത്രികളിൽ ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സുരക്ഷാക്രമീകരണങ്ങൾ വേണമെന്നതടക്കം ആവശ്യങ്ങളാണ് ഡോ. പ്രതിഭ ഉന്നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.