ബി.ജെ.പി പിന്തുണയിൽ പ്രസിഡന്റ് സ്ഥാനം; കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റിനോട് രാജിവെക്കാൻ യു.ഡി.എഫ് നിർദേശം

കോട്ടയം: ബി.ജെ.പി പിന്തുണയോടെ കോട്ടയം കിടങ്ങൂർ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം നേടിയ കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് തോമസ് മാളിയേക്കലിനോട് രാ​ജി വെക്കാൻ നിർദേശം നൽകി യു.ഡി.എഫ്. ബി.ജെ.പി പിന്തുണയോടെയാണ് യു.ഡി.എഫ് ഭരണം പിടിച്ചതെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് യു.ഡി.എഫ് നേതൃത്വത്തിന്റെ ഇടപെടൽ.

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ ബി.ജെ.പി പിന്തുണച്ചതോടെ എൽ.ഡി.എഫിന് ഭരണം നഷ്ടമായിരുന്നു. കേരള കോൺഗ്രസ് എം-സി.പി.എം ധാരണ പ്രകാരം പ്രസിഡന്റ് രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവിൽ എൽ.ഡി.എഫിനായിരുന്നു പഞ്ചായത്ത് ഭരണം. എൽ.ഡി.എഫിൽ കേരളാ കോൺഗ്രസിന് നാലും സി.പി.എമ്മിന് മൂന്നും അം​ഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ബി.ജെ.പിക്ക് അഞ്ചും യു.ഡി.എഫിന് മൂന്നും അം​ഗങ്ങളുണ്ടായിരുന്നു. കേരള കോൺഗ്രസ് എം-സി.പി.എം ധാരണ പ്രകാരം കോൺഗ്രസ് എം പ്രസിഡന്റ് രാജിവെച്ച് സി.പി.എം പ്രതിനിധി തെരെഞ്ഞെടുക്കപ്പെടേണ്ടതായിരുന്നു. എന്നാൽ, നാടകീയ നീക്കത്തിലൂടെ ബി.ജെ.പി പിന്തുണയിൽ യു.ഡി.എഫ് അധികാരം നേടുകയായിരുന്നു.

കിടങ്ങൂരിലെ ബി.ജെ.പി-യു.ഡി.എഫ് സഖ്യം സംസ്ഥാന നേതൃത്വം അറിയാതെയാണെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ് പ്രതികരിച്ചു. പ്രാദേശിക തലത്തിൽ മാത്രമുള്ള ധാരണയാവുമെന്നും ഇത് തിരുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കൊപ്പം ഭരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, ബി.ജെ.പി പിന്തുണയോടെ പഞ്ചായത്ത് ഭരണം പിടിച്ചത് രാഷ്ട്രീയ നെറികേടാണെന്ന് എൽ.ഡി.എഫ് കോട്ടയം ജില്ലാ കൺവീനർ ​പ്രഫ. ലോപ്പസ് മാത്യു പ്രതികരിച്ചു. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് മുമ്പുള്ള യു.ഡി.എഫ് റിഹേഴ്സലാണിത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാലായിലും കടുത്തുരുത്തിയിലും നടന്നതിൻ്റെ തനി ആവർത്തനമാണിത്. പുതുപ്പള്ളിയിൽ എത്തുന്ന യു.ഡി.എഫ് നേതൃത്വം കിടങ്ങൂർ ബി.ജെ.പി സഖ്യത്തിൻ്റെ രാഷ്ട്രീയം വിശദീകരിക്കാൻ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കിടങ്ങൂരിലെ ബി.ജെ.പി സഖ്യം; യു.ഡി.എഫിലെ മൂന്ന് അംഗങ്ങളെയും കേരള കോൺഗ്രസ്​ പുറത്താക്കി

കോ​ട്ട​യം: കി​ട​ങ്ങൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ബി.​ജെ.​പി പി​ന്തു​ണ സ്വീ​ക​രി​ച്ച കേ​ര​ള കോ​ൺ​ഗ്ര​സ്​ ജോ​സ​ഫ്​ വി​ഭാ​ഗം പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റും ര​ണ്ട്​ അം​ഗ​ങ്ങ​ളും പാ​ർ​ട്ടി​ക്ക്​ പു​റ​ത്ത്. ​പ്ര​സി​ഡ​ന്‍റ്​ തോ​മ​സ് മാ​ളി​യേ​ക്ക​ൽ, കു​ഞ്ഞു​മോ​ൾ ടോ​മി, സി​ബി സി​ബി എ​ന്നി​വ​രെ​യാ​ണ്​ ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ്​ പു​റ​ത്താ​ക്കി​യ​ത്. കി​ട​ങ്ങൂ​രി​ലെ ബി.​ജെ.​പി പി​ന്തു​ണ പു​തു​പ്പ​ള്ളി​യി​ൽ എ​ൽ.​ഡി.​എ​ഫ്​ പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കു​മെ​ന്ന്​ ക​ണ​ക്കു​കൂ​ട്ടി​യാ​ണ്​ നേ​തൃ​ത്വം ഉ​ട​ൻ ഇ​വ​രെ പു​റ​ത്താ​ക്കി മു​ഖം ര​ക്ഷി​ച്ച​ത്​. എ​ൽ.​ഡി.​എ​ഫി​ലെ മു​ൻ​ധാ​ര​ണ​പ്ര​കാ​രം കേ​ര​ള കോ​ൺ​ഗ്ര​സ്​-​എ​മ്മി​ലെ ബോ​ബി മാ​ത്യു രാ​ജി​െ​വ​ച്ച ഒ​ഴി​വി​ലേ​ക്ക്​ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ്​ യു.​ഡി.​എ​ഫി​ലെ തോ​മ​സ് മാ​ളി​യേ​ക്ക​ൽ പ്ര​സി​ഡ​ൻ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. വി​ഷ​യം വി​വാ​ദ​മാ​യ​തോ​ടെ ന​ട​പ​ടി തി​രു​ത്താ​നും വൈ​സ് പ്ര​സി​ഡ​ന്‍റ്​ സ്ഥാ​ന​ത്തേ​ക്ക് ബി.​ജെ.​പി​ക്ക് വോ​ട്ട് ചെ​യ്യ​രു​ത് എ​ന്നും പി.​ജെ. ജോ​സ​ഫ്​ നി​ർ​ദേ​ശം ന​ൽ​കി.

എ​ന്നാ​ൽ, പ്ര​സി​ഡ​ന്‍റ്​ സ്ഥാ​നം ഒ​ഴി​യാ​ൻ ത​യാ​റാ​യി​ല്ലെ​ന്നു​മാ​ത്ര​മ​ല്ല, ഉ​ച്ച​ക്ക്​ ന​ട​ന്ന വൈ​സ്​ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​ക്ക്​ വോ​ട്ട്​ ന​ൽ​കു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ്​ കേ​ര​ള കോ​ൺ​ഗ്ര​സ് അ​ടി​യ​ന്ത​ര​യോ​ഗം ചേ​ർ​ന്ന്​ പു​റ​ത്താ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

മൂ​ന്നം​ഗ​ങ്ങ​ളാ​ണ്​ യു.​ഡി.​എ​ഫി​ന്​ പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്. ഇ​വ​ർ മൂ​വ​രും ജോ​സ​ഫ്​​ വി​ഭാ​ഗ​മാ​ണ്. ബി.​​ജെ.​പി അ​ഞ്ച്, കേ​ര​ള കോ​ൺ​ഗ്ര​സ്​ ജോ​സ​ഫ്​ മൂ​ന്ന്, ഇ​ട​തു​മു​ന്ന​ണി​യി​ൽ​ കേ​ര​ള കോ​ൺ​ഗ്ര​സ്​-​എം നാ​ല്, സി.​പി.​എം മൂ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ പ​ഞ്ചാ​യ​ത്തി​ലെ ക​ക്ഷി​നി​ല. ​ പ്രാ​ദേ​ശി​ക​ത​ല​ത്തി​ലു​ണ്ടാ​ക്കി​യ ധാ​ര​ണ സം​സ്ഥാ​ന നേ​തൃ​ത്വം അ​റി​ഞ്ഞി​ട്ടി​​ല്ലെ​ന്നും പു​തു​പ്പ​ള്ളി​ക്കു​ള്ള റി​ഹേ​ഴ്സ​ൽ എ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണെ​ന്നും ജോ​സ​ഫ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - President post with BJP support; UDF asks Kidangur Panchayat President to resign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.