തിരുവനന്തപുരം: എ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാൻ എൻ.സി.പിയിൽ സമ്മർദം. ഇന്നലെ രാത്രി എറണാകുളത്ത് എൻ.സി.പി ജില്ലാ പ്രസിഡന്റുമാരുടെ യോഗം ചേർന്നിരുന്നു. അതിന് പിന്നാലെയാണ് പുതിയ നീക്കം.
ശശീന്ദ്രനൊപ്പം നിന്നിരുന്ന പി.സി. ചാക്കോ തോമസ് കെ. തോമസിനൊപ്പം ചേർന്നതായാണ് റിപ്പോർട്ട്. രണ്ടര വർഷം കഴിഞ്ഞാൽ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയണമെന്ന് തോമസ് കെ. തോമസ് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മന്ത്രിസ്ഥാനം ഒഴിയാൻ ശശീന്ദ്രൻ തയാറായില്ല.
മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയാൽ എം.എൽ.എ സ്ഥാനം രാജിവെക്കുമെന്നും പാർട്ടിയിൽ ചുമതല ഒഴിയണമെന്ന മുൻധാരണയില്ലെന്നുമാണ് ശശീന്ദ്രന്റെ വാദം. വിഷയത്തിൽ എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാർ അന്തിമ തീരുമാനം എടുക്കും. സെപ്റ്റംബർ അഞ്ചിന് ഇതുസംബന്ധിന്ന് ശശീന്ദ്രനുമായും തോമസ് കെ. തോമസുമായും പവാർ ചർച്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.