തൃശൂർ: സബ്സിഡി ഇതര സാധനങ്ങളുടെ വില സപ്ലൈകോ തുറന്നവിപണി വിലയ്ക്ക് സമാനമായി വർധിപ്പിച്ചു. ഉഴുന്നുപരിപ്പിന് മാത്രം 33 രൂപയാണ് കൂട്ടിയത്. 66 രൂപയാണ് ഉഴുന്നിെൻറ സബ്സിഡി വില. കഴിഞ്ഞമാസം സബ്സിഡി ഇതരവില 82 രൂപയായിരുന്നത് ഡിസംബറിൽ 115 രൂപയാക്കി ഉയർത്തി.
11 രൂപയാണ് ചെറുപയർ വിലയിൽ കൂട്ടിയിരിക്കുന്നത്. 79ൽനിന്ന് ഡിസംബറിൽ 90 രൂപക്കാണ് വിൽപന. 74 രൂപയാണ് ചെറുപയറിെൻറ സബ്സിഡി വില. പയറിനും 11 രൂപ കൂടി. 70തിൽനിന്ന് 81 രൂപയാണ് ഈ മാസത്തെ വില. മല്ലിക്ക് ആറുരൂപയാണ് കൂടിയത്. 90ൽനിന്ന് 96 രൂപയായി വിലകൂടി. 204 രൂപയുണ്ടായിരുന്ന ജീരകത്തിന് ഇൗമാസത്തെ വില 220 ആണ്. കടുക് 56ൽനിന്ന് 60ഉം പരിപ്പ് 88ൽനിന്ന് 90 രൂപയുമായി. എന്നാൽ, മല്ലിക്ക് എട്ട് രൂപ കുറച്ചു- 178ൽനിന്ന് 170. കടലക്ക് രണ്ട് രൂപ കുറഞ്ഞു. 62 രൂപ 60 ആക്കി. ജയ (36), മട്ട (34) പച്ചരി (28) കഴിഞ്ഞ മാസത്തെ വില തന്നെയാണുള്ളത്.
കുറുവക്ക് കിലോക്ക് ഒരുരൂപ കൂടി 35 രൂപയായി. സബ്സിഡി സാധനങ്ങൾക്ക് വില കൂട്ടില്ലെന്ന പ്രകടനപത്രിക വാഗ്ദാനം ഇടത് സർക്കാർ ഒരുതവണ തെറ്റിെച്ചങ്കിലും നിലവിൽ വില കൂട്ടിയിട്ടില്ല. സബ്സിഡിയായി രണ്ടുകിലോ വിതം നൽകിയിരുന്ന കടല, പയർ, ചെറുപയർ എന്നിവ ഒരു കിലോ ആക്കി. കുറച്ച് മാസങ്ങളായി നാഫഡിൽനിന്നാണ് സപ്ലൈകോ സാധനങ്ങൾ വാങ്ങിയത്. അവക്ക് ഗുണനിലവാരം പോെരന്ന ആക്ഷേപം മൂലം സ്വകാര്യ കമ്പനിക്കാണ് ഇക്കുറി ടെൻഡർ നൽകിയിട്ടുള്ളത്. മാത്രമല്ല ഇത്തരം സാധനങ്ങൾ ഔട്ട്ലറ്റുകളിൽ ആവശ്യത്തിന് ഇല്ലതാനും. പ്രാദേശിക വസ്തുക്കളുടെ അഭാവവും വല്ലാതെയുണ്ട്. അതുകൊണ്ടുതന്നെ വില പിടിച്ചുനിർത്തുന്നതിൽ പരാജയപ്പെടുകയാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.