കളമശ്ശേരി: കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികക്ക് ഒമ്പത് ദിവസത്തെ ചികിത്സയിൽ 51,000 രൂപയുടെ പി.പി.ഇ കിറ്റ്. ഏലൂർ വെളുത്തേടത്ത് ഖദീജക്കുട്ടിക്ക് (70) ആശുപത്രി നൽകിയ ബില്ലിലാണ് ഭീമമായ തുക കിറ്റ് ഉപയോഗിച്ചതിെൻറ പേരിൽ ഈടാക്കിയത്.
കഴിഞ്ഞ മാസം വീട്ടിലെ ശൗചാലയത്തിൽ വീണ് ഖദീജക്കുട്ടിയുടെ തലക്ക് പരിക്കേറ്റിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. ഇവിടെ കോവിഡ് സ്ഥിരീകരിച്ചു. ചെലവ് കൂടുമെന്നതിനാൽ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടുത്തെ ഒമ്പത് ദിവസത്തെ ചികിത്സച്ചെലവിലാണ് ഞെട്ടിക്കുന്ന പി.പി.ഇ കിറ്റ് തുക കണ്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് രണ്ട് ഗഡുവായി 55,000 രൂപ മുൻകൂറായി കൈപ്പറ്റിയിരുന്നു. ബാക്കി തുക നൽകാൻ കഴിയാതെവന്ന കുടുംബം അവസാനം സ്വർണം വിറ്റാണ് ഡിസ്ചാർജായത്. കോവിഡ് ചികിത്സക്ക് ദിേനന 9000 രൂപ ചെലവ് വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നതായാണ് കുടുംബം പറയുന്നത്.
ഇതനുസരിച്ച് 10 ദിവസത്തേക്ക് 90,000 രൂപയേ പ്രതീക്ഷിച്ചിരുന്നുള്ളൂ. എന്നാൽ, ലഭിച്ചത് 1,26,004 രൂപയുടെ ബില്ല്. മുഖ്യമന്ത്രിക്കും കലക്ടർക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് ബന്ധുക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.