കോട്ടയം: പാലായില്‍ സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍വീണ് മരിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥി അഫീല്‍ ജോണ്സന് ശരിയായ ചികിത്സ ലഭിച്ചില്ലെന്ന പിതാവിെൻറ പരാതിയിൽ പൊലീസ് അേന്വഷണം തുടങ്ങി. പാലാ ഡിവൈ.എസ്.പി ഷാജിമോൻ ജോസഫിനാണ് അന്വേഷണച്ചുമതല. അടുത്ത ദിവസം കോട്ടയം മെഡിക്കൽ കോളജിലെത്തി ഡോക്ടർമാരുടെ മൊഴിയെടുക്കും.
മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് അഫീലിെൻറ പിതാവ് ജോൺസൺ കഴിഞ്ഞ ദിവസമാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്. മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി, അനസ്തേഷ്യ വിഭാഗങ്ങൾ തമ്മില്‍ തർക്കമുണ്ടായതിനാൽ ചികിത്സ െവെകിയെന്നും ഇത് മരണത്തിലേക്ക് നയിച്ചെന്നും പരാതിയിൽ പറയുന്നു.
അഡ്മിറ്റ് ചെയ്താല്‍ മാത്രമേ ന്യൂറോയിലെ ഡോക്ടര്‍മാര്‍ പരിശോധിക്കൂെവന്ന് വാശിപിടിച്ചതുകൊണ്ട് നാലുമണിക്കൂറോളം ഐ.പി പ്രവേശനം കിട്ടാതെ കാഷ്വാലിറ്റിയില്‍ കിടന്നു. പരിചയക്കുറവുള്ള ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്. ഇതിനിടെ െകെപ്പിഴ സംഭവിെച്ചന്ന് സംശയിക്കുന്നു.
അശാസ്ത്രീയ രീതിയില്‍ തലച്ചോറിെൻറ കുറച്ചുഭാഗം നീക്കിയതായി വിവരം ലഭിച്ചിട്ടുണ്ട്. ശസ്ത്രക്രിയക്കുശേഷവും അവസ്ഥക്ക് മാറ്റമുണ്ടാകാതെ വന്നപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് ആവശ്യപ്പെട്ടെങ്കിലും ന്യൂറോ സര്ജന് അനുവദിച്ചില്ല. ചികിത്സാപ്പിഴവ് പുറത്തറിയുമെന്നതിലാണ് ഇതെന്നും പരാതിയിൽ ആരോപിച്ചു.
ഏതു ഡോക്ടറാണ് ശസ്ത്രക്രിയ ചെയ്തതെന്ന് അന്വേഷിക്കണം. കേസ് ഷീറ്റില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയുടെ വിശദാംശം രേഖപ്പെടുത്താത്തതും ദുരൂഹമാണ്. ശസ്ത്രക്രിയയില്‍ സീനിയര്‍ ഫാക്കല്‍റ്റി ആരും പങ്കെടുത്തിട്ടില്ല. ഒക്ടോബര്‍ നാലിലെ സര്‍ജറിയില്‍ പങ്കെടുത്ത അനസ്തേഷ്യ ഡിപ്പാര്‍ട്ട്മെൻറിലെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മൊഴിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
ഇതോടെയാണ് അടിയന്തരമായി അന്വേഷിക്കാന്‍ ഡിെവെ.എസ്.പിയെ എസ്.പി ചുമതലപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് െഹെകോടതിയെയും സമീപിക്കാൻ ഒരുങ്ങുകയുമാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.